എംടി: കാലം – നവതിവന്ദനം: 14ന് തൃശൂരിൽ സിനിമാ–സാഹിത്യ സംവാദം

Mail This Article
എം.ടി. വാസുദേവൻ നായരുടെ നവതിവേളയിൽ അദ്ദേഹത്തിന് ഗുരുവന്ദനമർപ്പിക്കാൻ മനോരമ ഓൺലൈൻ. ‘എംടി: കാലം – നവതിവന്ദനം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന നവതി ആഘോഷങ്ങൾക്കും സംവാദ പരമ്പരയ്ക്കും ജൂലൈ 14 ന് തൃശൂരിൽ തുടക്കം കുറിക്കും. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെയാണ് പരിപാടി.

തൃശൂരിലെ ശോഭാ സിറ്റിയിലെ ‘ഐനോക്സ്’ തിയറ്ററിൽ രാവിലെ 10 മുതൽ എംടി സാഹിത്യത്തെപ്പറ്റിയും എംടിയുടെ സിനിമകളെപ്പറ്റിയും ചർച്ചകൾ നടക്കും. തുടർന്ന്, അരനൂറ്റാണ്ടിലേക്കെത്തുന്ന ക്ലാസിക് ചലച്ചിത്രം ‘നിർമാല്യ’ത്തിന്റെ പ്രദർശനവുമുണ്ടാകും.

രാവിലെ 10 മുതൽ 11 വരെ ‘മലയാളി വായിച്ച എംടി’ എന്ന വിഷയത്തിൽ എൻ.എസ്. മാധവൻ, ടി.ഡി. രാമകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, റഫീക്ക് അഹമ്മദ് എന്നിവരും 11 മുതൽ 12 വരെ ‘വെള്ളിത്തിരയുടെ എംടി’ എന്ന വിഷയത്തിൽ ഉണ്ണി ആർ, ബി.ഉണ്ണികൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ എന്നിവരും സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കാനും ബന്ധപ്പെടുക: 7356720333