ADVERTISEMENT

പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനന ചരിത്രത്തെ ആസ്പദമാക്കി നിർമൽ ബേബി വർഗീസ് എഴുതിയ ‘തരിയോട്: ഹിസ്റ്ററി ആൻഡ് പ്രോസ്പെക്റ്റ്സ് ഓഫ് വയനാട് ഗോൾഡ് റഷ്’ എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകത്തിന്റെ ആദ്യ കോപ്പി നിർമൽ തന്റെ സഹോദരിയും തരിയോട് ഡോക്യുമെന്ററിയുടെ നിർമ്മാതാവുമായ ബേബി ചൈതന്യയ്ക്ക് നൽകി. ആമസോണിലും, ആമസോൺ കിന്റിലിലുമാണ് പുസ്തകം ലഭ്യമാകുക. നിലവിൽ ഇംഗ്ലിഷ് പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. മലയാളം പതിപ്പ് പിന്നീട് പുറത്തിറക്കും. 

നിർമൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘തരിയോട്’ എന്ന ഡോക്യുമെന്ററി സിനിമയുടെ പുസ്തകരൂപമാണിത്. ഡോക്യുമെന്ററി കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ഇതേ പശ്ചാത്തലത്തിൽ നിർമൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്.

ബുക്ക് ട്രെയ്‌ലർ: https://youtu.be/4liOXJxR0d8

ബുക്ക് ലിങ്ക്:  https://bit.ly/ThariodeBook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com