ADVERTISEMENT

സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതിന്റെ ആവശ്യകതയെ ഉദ്ബോധിപ്പിച്ചു കൊണ്ട് പുതിയ മേക്കോവർ ചിത്രവുമായി നടി ഫറ ഷിബ്‌ല.  കഥാപാത്രങ്ങൾക്ക് വേണ്ടി നിരവധി തവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തു പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള  താരമാണ് ഫറ.  ശരീരഭാരം കൂടിയതിന് പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി സോഫി ലൂയിസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പങ്കുവച്ച താരത്തിന്റെ പുതിയ ചിത്രം വൈറലാവുകയാണ്.

 

"എന്റെ ശരീരം നിങ്ങൾക്ക് വിമർശിക്കാനും ചർച്ച ചെയ്യാനുമുള്ളതല്ല.

എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല.

എന്റെ ശരീരമാണ് എന്റെ ആയുധം.

എന്റെ അനുഭവങ്ങളുടെ ശേഖരമാണത്.

എന്റെ ശരീരം പൊരുതിയ യുദ്ധങ്ങൾ എനിക്ക് മാത്രം മനസിലാകുന്നതാണ് നിങ്ങളുടെ കണ്ണുകൾക്ക് അത് മനസിലാക്കണമെന്നില്ല.

എന്റെ ശരീരത്തിന് വിലയിടാൻ വരരുത് അത് എനിക്ക് വിട്ടേക്കുക... സോഫി ലൂയിസ്" 

 

fara-shibla

തന്റെ ശരീരത്തിന് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് പുതിയ മേക്കോവർ ചിത്രം പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകുന്നത്.   ബ്രിമ്മിങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞനിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഇത്തവണ ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്.  സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവമെന്നും നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും ചിത്രത്തോടൊപ്പം ഫറ കുറിച്ചു.  

 

ബോഡിപോസിറ്റിവിറ്റി, സ്റ്റോപ്പ്ഫിസിക്കൽ കമന്റ്സ് എന്നീ ഹാഷ്ടാഗുകളും താരം ചേർത്തിട്ടുണ്ട്.  85 കിലോയിൽ നിന്നും 65 കിലോയിലേക്ക് ശരീരഭാരം കുറച്ചും തിരികെ കൂട്ടിയും ഫറ ആരാധകരെ ഞെട്ടിച്ചിരുന്നു.  നിരന്തരമായ യോഗ പരിശീലനത്തിലൂടെയും ജിം വര്‍ക്കൗട്ടിലൂടെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്ന് ഫറ പറഞ്ഞിട്ടുണ്ട്. 

 

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com