പ്രിയ അറ്റ്ലീയുടെ ബേബി ഷവർ ആഘോഷത്തിൽ തിളങ്ങി വിജയ്; വിഡിയോ

Mail This Article
പ്രിയ അറ്റ്ലീയുടെ ബേബി ഷവർ ആഘോഷത്തില്‍ തിളങ്ങി സൂപ്പർതാരം വിജയ്. ചടങ്ങിൽ വിജയ് എത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ശിവകാർത്തികേയൻ, രമ്യ സുബ്രഹ്മണ്യൻ ഉൾപ്പടെയുള്ള താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 ല്‍ ആയിരുന്നു സംവിധായകൻ അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. ശങ്കറിന്റെ അസോഷ്യേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്‌ലീ ‘രാജാറാണി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംവിധായകനായി മാറി.
ഷാറുഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലി. ടെലിവിഷൻ അവതാരകയാണ് അറ്റ്ലിയുടെ ഭാര്യ കൃഷ്ണപ്രിയ.