ADVERTISEMENT

ഹക്കീം ഷാജഹനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിൽ മാമ്പാട് സംവിധാനം ചെയ്യുന്ന ‘കടകൻ’ സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. ചിത്രം ആക്‌ഷൻ എന്റർടെയ്നറാകും എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. കടത്തനാടൻ സിനിമാസ് ആണ് നിർമാണം. ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, രഞ്ജിത്ത്, സോന ഒലിക്കൽ, മണികണ്ഠൻ ആചാരി, പ്രശാന്ത് മാധവൻ, ശരത് സഭ, ഫാഹിസ്‌ബിൻറിഫായ്, നിർമ്മൽ പാലാഴി, ബിബിൻ പെരുമ്പിള്ളി , മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു . 

 

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോധി, ശശികുമാർ. ഛായാഗ്രഹണം ജാസിൻ ജസീൽ. സംഗീതം ഗോപി സുന്ദർ. അജഗാജന്തരം, അങ്കമാലി ഡയറീസ് കടുവ എന്നീ ചിത്രങ്ങളുടെ എഡിറ്ററായ ഷമീർ മുഹമ്മദ് ആണ് കടകന്റെയും എഡിറ്റിങ് ചെയ്യുന്നത്.

 

സൗത്ത് ഇന്ത്യയിലെ മികച്ച 3 ഫൈറ്റ് മാസ്റ്റേഴ്സ് ആയ ഫീനിക്സ് പ്രഭു, പിസി സ്റ്റണ്ട്, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനർ അർഷാദ് നക്കോത്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബിച്ചു, കോസ്റ്റ്യൂം റാഫി കണ്ണാടിപ്പറമ്പ. മേക്കപ്പ് സജി കാട്ടാക്കട,സൗണ്ട് ഡിസൈൻ പി.സി. വിഷ്ണു.

 

പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സ്റ്റിൽസ് എസ്.ബി. കെ ഷുഹൈബ്,പിആർഓ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻസ് കൃഷ്ണപ്രസാദ് കെ.വി. ഹക്കീം ഷാജഹാന്റെ കരിയറിലെ മികച്ച ഒരു വഴിതിരിവ് തന്നെയായിരിക്കും കടകൻ എന്നാണ് സൂചന. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com