പൃഥ്വി മികച്ച നടൻ; ഉർവശി, ബീന ചന്ദ്രൻ മികച്ച നടി; മികച്ച ചിത്രം ‘കാതൽ’: അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം
Mail This Article
54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശിയും (ഉള്ളൊഴുക്ക്) ബീന.ആർ.ചന്ദ്രനും (തടവ്) പങ്കിട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം: കാതൽ. പൂക്കാലത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടി. ശ്രീഷ്മ ചന്ദ്രനാണ് മികച്ച സ്വഭാവനടി. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 9 പുരസ്കാരങ്ങളുമായി ആടുജീവിതം തിളങ്ങി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് മികച്ച ഗായകനുള്ള പുരസ്കാരം നേടിയത്. ആൻ ആമി മികച്ച പിന്നണിഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിൻ വർഗീസ് ആണ് മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം നേടിയത്. പശ്ചാത്തലസംഗീതം: മാത്യൂസ് പുളിക്കൻ (ചിത്രം: കാതൽ)2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാനറൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.
ഫാലിമി, പൂക്കാലം, ശേഷം മൈക്കിൽ ഫാത്തിമ, ഗഗനചാരി, പ്രണയ വിലാസം, കഠിന കഠാരമീ അണ്ഡകടാഹം, നെയ്മർ, ഒറ്റ്, 18 പ്ലസ് തുടങ്ങി 160 ചിത്രങ്ങളാണ് ഇക്കുറി സംസ്ഥാന പുരസ്കാരത്തിനായി മത്സരിക്കുന്നത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.
2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്ന ചിത്രങ്ങളും സംവിധായകരും
ഭീമനര്‍ത്തകി–ഡോ. സന്തോഷ് സൗപര്‍ണിക, അയ്യര്‍ ഇന്‍ അറേബ്യ–എം.എ. നിഷാദ്, പൊമ്പളൈ ഒരുമൈ–വിപിന്‍ ആറ്റ്ലി, പകുതി കടല്‍ കടന്ന്–ബൈജു വിശ്വനാഥ്, ആനന്ദ് മോണോലിസ മരണവും കാത്ത്–സന്തോഷ് ബാബുസേനന്‍ സതീഷ് ബാബുസേനന്‍, ഇതുവരെ–അനില്‍ തോമസ്, താരം തീര്‍ത്ത കൂടാരം–ഗോകുല്‍ രാമകൃഷ്ണന്‍, ഓ ബേബി–രഞ്ജന്‍ പ്രമോദ്, ലൈഫ് പുട് യുവര്‍ ഹോപ് ഇന്‍ ഗോഡ്–കെ.ബി. മധു, കാല്‍പ്പാടുകള്‍–എസ്. ജനാര്‍ദ്ദനന്‍, 2018 എവരി വണ്‍ ഈസ് എ ഹീറോ–ജൂഡ് ആന്തണി ജോസഫ്, ചെമ്മരത്തി പൂക്കും കാലം–പി. ചന്ദ്രകുമാര്‍, ഴ–ഗിരീഷ് എം, വിത്ത്– അവിര റബേക്ക, പൂക്കാലം– ഗണേഷ് രാജ്, ആഴം–അനുറാം, എ പാന്‍ ഇന്ത്യന്‍ സ്റ്റോറി–വി.സി അഭിലാഷ്, റാണി ദ റിയല്‍ സ്റ്റോറി–ശങ്കര്‍ രാമകൃഷ്ണന്‍, എന്നെന്നും–ശാലിനി ഉഷാ ദേവി, ഒരുവട്ടം കൂടി–സാബു ജയിംസ്, ദ സീക്രറ്റ് ഓഫ് വിമെന്‍–ജി. പ്രജേഷ് സെന്‍, ചാള്‍സ് എന്‍റര്‍പ്രൈസ്‌സ്–സുഭാഷ് ലളിത സുബ്രഹ്മണ്യന്‍, രാസ്ത–അനീഷ് അന്‍വര്‍, കല്ലുവാഴയും ഞാവല്‍പ്പഴവും–ദിലീപ് തോമസ്, കാസര്‍കോട്–മൃദുല്‍ നായര്‍, വാലാട്ടി–ദേവന്‍ (ജയ്ദേവ് ജെ), ഉണ്ണി വെല്ലോറ, ജേര്‍ണി ഓഫ് ലൈവ് 18 പ്ലസ്– അരുണ്‍ ഡി.ജോസ്, അടി– പ്രശോഭ് വിജയന്‍, മാരിവില്ലിന്‍ ഗോപുരങ്ങള്‍–അരുണ്‍ ബോസ്, ചാവേര്‍–ടിനു പാപ്പച്ചന്‍, ക്വീന്‍ എലിസബത്ത്–എം. പത്മകുമാര്‍, ഗരുഡന്‍–അരുണ്‍ വര്‍മ, ദി സ്പോയില്‍സ്–മഞ്ജിത് ദിവാകര്‍, റാണി ചിത്തിര മാര്‍ത്താണ്ഡ– പിങ്കു പീറ്റര്‍, പൂവ്–അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോര്‍ജ്, തങ്കം–ഷഹീദ് അരാഫത്, പാളയം പി.സി–വി.എം. അനില്‍, പാച്ചുവും അത്ഭുത വിളക്കും– അഖില്‍ സത്യന്‍, ജൈവം–ടി. ദീപേഷ്, കാതല്‍ ദി കോര്‍– ജിയോ ബേബി, ഇന്‍റര്‍വെല്‍–പി. മുസ്തഫ, നളിന കാന്തി–സുസ്മേഷ് ചന്ത്രോത്ത്, ഋതം ബിയോണ്ട് ട്രൂത്ത്–ലാല്‍ജി ജോര്‍ജ്, ജയിലര്‍–സക്കീര്‍ മടത്തില്‍, നേര്–ജീത്തു ജോസഫ്, സൂചന–ജോസ് തോമസ്, പത്തുമാസം–സുമോദ്, ഗോപു, ആരോ ഒരാള്‍–വി.കെ. പ്രകാശ്, നീലവെളിച്ചം–ആഷിഖ് അബു, പ്രാവ്–നവാസ് അലി, ഭൂമൗ–അശോക് ആര്‍.നാഥ്, പഞ്ചവല്‍സര പദ്ധതി–പി.ജി, പ്രേംലാല്‍, ബട്ടര്‍ഫ്ലൈ ഗേള്‍ 85– പ്രശാന്ത് മുരളി പത്മനാഭന്‍, കുറിഞ്ഞി–ഗിരീഷ് കുന്നുമ്മല്‍, കാലവര്‍ഷക്കാറ്റ്–ബിജു സി. കണ്ണന്‍, കുണ്ഡലപുരാണം–സന്തോഷ് പുതുക്കുന്ന്, അറ്റ്–ഡോണ്‍മാക്സ്, പുലിമട–എ.കെ.സാജന്‍, ഭഗവാന്‍ ദാസന്‍റെ രാമരാജ്യം–അബ്ദുള്‍ റഷീദ് പറമ്പില്‍, ദി ജേണി–ആന്‍റണി ആല്‍ബര്‍ട്ട്, കൂവി–സഖില്‍ രവീന്ദ്രന്‍, ഗഗനചാരി–അരുണ്‍ ചന്തു, ജാനകി ജാനേ– അനീഷ് ഉപാസന, ഫീനിക്സ്–വിഷ്ണുഭരതന്‍, സുലൈഖ മന്‍സില്‍–അഷ്റഫ് ഹംസ, ആടുജീവിതം–ബ്ലെസ്സി, വിവേകാനന്ദന്‍ വൈറലാണ്–കമല്‍, മഹാറാണി–ജി. മാര്‍ത്താണ്ഡന്‍, വോയ്സ് ഓഫ് സത്യനാഥന്‍– റാഫി, ഖണ്ഡശ്ശ–മുഹമ്മദ് കുഞ്ഞ്, ഗോഡ്സ് ഓണ്‍ പ്ലയേഴ്സ്–എ.കെ.ബി. കുമാര്‍, ഒറ്റമരം–ബിനോയ് ജോസഫ്, കാത്തുകാത്തൊരു കല്യാണം–ജയിന്‍ ക്രിസ്റ്റഫര്‍.
നവാഗത സംവിധായകരുടെ ചിത്രങ്ങള്‍
ഉള്ളൊഴുക്ക്–ക്രിസ്റ്റോ ടോമി, കണ്ണൂര്‍ സ്ക്വാഡ്–റോബി വര്‍ഗീസ് രാജ്,ഒറ്റ–റസൂല്‍ പൂക്കുട്ടി, പ്രണയവിലാസം–നിഖില്‍ എം.പി (നിഖില്‍ മുരളി), തടവ്–ഫാസില്‍ റസാഖ്, ഫ്ളവറിങ് ബാംബൂസ്–പാര്‍ഥസാരഥി രാഘവന്‍, ഒരു ശ്രീലങ്കന്‍ സുന്ദരി ഇന്‍ എ.യു.എച്ച്–കൃഷ്ണ പ്രിയദര്‍ശന്‍, ഫാലിമി–നിതീഷ് സഹദേവ്,ഇറവന്‍–ബിനുരാജ് കല്ലട, കൃഷ്ണകൃപാസാഗരം–എ.വി.അനീഷ്,ചാപ്പകുത്ത്–അജെയ്ഷ് സുധാകരന്‍, മഹേഷ് മനോഹരന്‍,നീതി–ഡോ. ജെസ്സി,ആകാശം കടന്ന്–സിദ്ദിഖ് കൊടിയത്തൂര്‍, കടലാമ–ബാബു കാമ്പ്രത്ത്, നീലമുടി–വി.ശരത്കുമാര്‍, അഗതോകാക്കലോജിക്കല്‍–സി.ഡി. വെങ്കിടേഷ്, താള്‍–രാജാസാഗര്‍, സ്വകാര്യം സംഭവ ബഹുലം–നസീര്‍ ബദറുദീന്‍,ഡാര്‍ക് ഷേഡ്സ് ഓഫ് എ സീക്രറ്റ്–വിദ്യ മുകുന്ദന്‍, കെ.എല്‍.58 എസ് 4330 ഒറ്റയാന്‍– രജിന്‍ നരവൂര്‍,തന്‍മയി– സജി കെ. പിള്ളൈ, ആര്‍.ഡി.എക്സ്–നഹാസ് ഹിദായത്,കിംഗ് ഓഫ് കൊത്ത–അഭിലാഷ് ജോഷി, അഞ്ചക്കള്ളകോക്കാന്‍–ഉല്ലാസ് ചെമ്പന്‍,വിതിന്‍ സെക്കന്‍ഡസ്–വിജേഷ് പി.വിജയന്‍, നദികളില്‍ സുന്ദരി യമുന– വിജേഷ് പനത്തൂര്‍, നൊണ–രാജേഷ് ഇരുളം, ദ്വയം–സന്തോഷ് ബാലകൃഷ്ണന്‍, ഫിലിപ്സ്– ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്,കിര്‍ക്കന്‍–ജോഷ് (ജി. ജ്യോതിഷ് ബാല്‍) 14 ഫെബ്രുവരി–വിജയ് ചംബത്ത്,ഡിയര്‍ വാപ്പി–ഷാന്‍ തുളസീധരന്‍, മാംഗോമുറി–വിഷ്ണു രവി ശക്തി, ലിറ്റില്‍ മിസ് റാവുത്തര്‍–വിഷ്ണുദേവ്, കഠിന കഠോരമീ അണ്ഡകടാഹം–മുഹസിന്‍, അങ്കണവാടി–ജി. വിജയന്‍ (അടൂര്‍ വിജയന്‍), കുത്തൂട്–മനോജ് കെ.സേതു, എന്‍റെ അമ്മയ്ക്ക്–ദിലീപന്‍, സോമന്‍റെ കൃതാവ്–രോഹിത് നാരായണന്‍, ജവാനും മുല്ലപ്പൂവും–രഘുനാഥന്‍ നായര്‍ കെ.എന്‍, ചെക്കമേറ്റ്–രതീഷ് ശേഖര്‍ ഗംഗയുടെ വീട്–പി.വി. രാജേഷ്, മത്ത്–രഞ്ജിത് ലാല്‍ എന്‍.കെ, പൊറാട്ട് നാടകം–നൗഷാദ് സാഫ്രോണ്‍, റാഹേല്‍ മകന്‍ കോര–ഉബൈനി, ജനനം 1947 പ്രണയം തുടരുന്നു–അഭിജിത് അശോകന്‍, വേല–സത്യം ശശി,കള്ളനും ഭഗവതിയും– ഈസ്റ്റ് കോസ്റ്റ് വിജയന്‍, ബദല്‍ ദി മാനിഫെസ്റ്റോ–ജി അജയന്‍, ഒങ്കാറ–ഉണ്ണി കെ.ആര്‍., ടി ടി (ട്രാഷ് ടു ട്രഷര്‍)– പോള്‍ സാനന്ദ രാജ്, തണുപ്പ്–രാഗേഷ് നാരായണന്‍, അവള്‍ പേര്‍ ദേവയാനി–ഷനൂബ് കരുവത്ത്, അരിക്–വി.എസ്. സനോജ്, മധുര മനോഹര മോഹം–സ്റ്റെഫി സേവ്യര്‍, വാസം–എം. ചാള്‍സ്,മഹല്‍ ഇന്‍ ദ നെയിം ഓഫ് ഫാദര്‍– സി.പി. നസീര്‍,എഡ്വിന്‍റെ നാമം–അരുണ്‍ രാജ്, സമാറ– ചാള്‍സ് ജോസഫ്, ക്ലാസ് ബൈ എ സോള്‍ജ്യര്‍–ചിന്മയി നായര്‍, 3ഡി സ്പേസ് സഫാരി–എ.കെ. സായ്ബര്‍, ഓളം–വി.എസ്. അഭിലാഷ്,അനക്ക് എന്തിന്‍റെ കേടാ–ഷമീര്‍ ഭരതന്നൂര്‍, പൊക–അരുണ്‍ അയ്യപ്പന്‍, മുകള്‍പ്പരപ്പ്–സിബി പടിയറ, പെന്‍ഡുലം–രജിന്‍ എസ്.ബാബു, നെയ്മര്‍–സുധി മാഡിസണ്‍, ഇരട്ട–രോഹിത് എം.ജി. കൃഷ്ണന്‍, ചന്ദ്രനും പൊലീസും–ശ്രീജി ബാലകൃഷ്ണന്‍,ചാമ–സാംബരാജ്, ദേശക്കാരന്‍–ഡോ. അജയകുമാര്‍ ബാബു,ചീന ട്രോഫി–അനില്‍ ലാല്‍, മദനോല്‍സവം–സുധീഷ് ഗോപിനാഥ്, തമ്പാച്ചി– മനോജ് ടി.യാദവ്, തിറയാട്ടം–സജീവ് കിളികുലം, ശേഷം മൈക്കില്‍ ഫാത്തിമ–മനു സി. കുമാര്‍,പച്ചപ്പ് തേടി–കാവില്‍ രാജ്,മെയ്ഡ് ഇന്‍ കാരവന്‍–ജോമി കുരിയാക്കോസ്, വലസൈ പറവകള്‍–സുനില്‍ മാലൂര്‍,2 ബിഎച്ച്കെ–ഇ.എസ്. സുധീപ്,കാണ്‍മാനില്ല–പോള്‍. എല്‍ (പോള്‍ പട്ടത്താനം), അച്ഛനൊരു വാഴവച്ചു–വി.ജി. സന്ദീപ്, അച്യുതന്റെ അവസാന ശ്വാസം–അജയ്
കുട്ടികളുടെ ചിത്രങ്ങള്‍
മോണോ ആക്ട്–റോയ് തൈക്കാടന്‍, മോണിക്ക് ഒരു എ.ഐ സ്റ്റോറി–ഇ.എം അഷ്റഫ്, കൈലാസത്തിലെ അതിഥി–അജയ് ശിവറാം