ADVERTISEMENT

ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കഥ ഇന്നുവരെ’ ട്രെയിലർ എത്തി. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ  വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മേതിൽ ദേവികയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും നൃത്ത രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മേതിൽ ദേവികയുടെ തീരുമാനം. 

റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ദിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്.

ഛായാഗ്രഹണം ജോമോൻ ടി. ജോൺ, എഡിറ്റിങ് ഷമീർ മുഹമ്മദ്, സംഗീതം അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ വിപിൻ കുമാർ, വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ ടോണി ബാബു, സ്റ്റിൽസ് അമൽ ജെയിംസ്, ഡിസൈൻസ് ഇല്യൂമിനാർട്ടിസ്റ്, പ്രമോഷൻസ് 10ജി മീഡിയ, പിആർഒ എ.എസ്. ദിനേശ്, ആതിര ദിൽജിത്.

English Summary:

Watch Kadha Innuvare Trailer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com