ശാലിനിയുടെ ‘വ്ലോഗ് വിഡിയോ’യിൽ അതിഥിയായി അജിത്; വിഡിയോ
Mail This Article
×
അജിത്തിനൊപ്പം സ്പെയിനിൽ ചുറ്റിക്കറങ്ങുന്ന വിഡിയോ പങ്കുവച്ച് ശാലിനി. ഇരുവരും സ്പെയിനിലെ തെരുവുകളിലൂടെ നടക്കുന്നതിന്റെ വിഡിയോയ്‌ക്കൊപ്പം ഇംഗ്ലീഷ് ഗായകൻ ഹാരി സ്റ്റൈൽസിന്റെ 'അഡോർ യൂ' എന്ന പാട്ടിന്റെ വരികളും ശാലിനി ചേർത്തിട്ടുണ്ട്.
സിനിമാപ്പാട്ടു പോലെ എന്നാണ് ഒരാൾ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 'ആഹാ എത്ര മനോഹരം' എന്നും 'ഉന്നോട് വാഴാത്ത വാഴ്വ് എന്ന വാഴ്വ്' എന്ന പാട്ടിന്റെ വരിയും ചിലർ കമന്റായി പങ്കുവച്ചു.
കഴിഞ്ഞ ദിവസം, സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന റയൽ വിയ്യാറയൽ ഫുട്ബോൾ മത്സരം കാണാൻ ശാലിനിയും മകൻ ആദ്‍വിക്കും എത്തിയിരുന്നു. ‘വാക്കുകൾക്കപ്പുറം’ എന്ന ക്യാപ്ഷനോടെ റയൽ മാഡ്രിഡ് ജഴ്സിയണിഞ്ഞ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
English Summary:
Shalini shares a video of her strolling around Spain with Ajith.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.