ADVERTISEMENT

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ‘മരണമാസ്സിന്’ തിയറ്ററുകളിലും ‘മരണമാസ്സ്’ റിപ്പോർട്ട്. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ നായകനായ ബേസിൽ ജോസഫിനോടൊപ്പം തന്നെ തിയറ്ററിനുള്ളിൽ വലിയ കയ്യടി നേടുകയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും സുരേഷ് കൃഷ്ണയും. ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രമാണ്. കോമിക് ടച്ചുള്ള സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകരെ തീയേറ്ററിനുള്ളിൽ പൊട്ടി ചിരിപ്പിക്കുകയാണ്. അവസാനം വരെ ചിത്രത്തിന്റെ സസ്പെൻസ് ലെവൽ ഉയർത്തുന്നുമുണ്ട് രാജേഷ് മാധവന്റെ കഥാപാത്രം.

കണ്ടുമടുത്ത പതിവ് സീരിയൽ കില്ലർ സിനിമകളിൽനിന്നും വ്യത്യസ്തമായ ട്രീറ്റ്‌മെന്റോട് കൂടിയാണ് രാജേഷ് മാധവന്റെ കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഒരുപാട് വിവാഹാലോചനകൾ മുടങ്ങിയ ശേഷം നല്ല ഒരു ബന്ധം ഒത്തുകിട്ടിയ സന്തോഷത്തിൽ ജീവിതത്തെയും വൈവാഹികബന്ധത്തെയും പറ്റി ഒത്തിരി പ്രതീക്ഷയോടെ  കാത്തിരിക്കുന്ന ഡ്രൈവറായാണ് സുരേഷ് കൃഷ്ണയ ജിക്കു എന്ന കഥാപാത്രത്തിലൂടെ സിനിമയിലെത്തിയിരിക്കുന്നത്.

‘കൺവിൻസിങ് സ്‌റ്റാർ’ സുരേഷ് കൃഷ്ണ ജിക്കു എന്ന കഥാപാത്രത്തിലൂടെ സ്പൂഫ് റഫറൻസുകൾ കൊണ്ട് പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തിറങ്ങിയ മറ്റു മലയാള സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളിൽ നിന്നും, കോമഡി കഥാപാത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമായ രണ്ട് പേരുടെയും കഥാപാത്രങ്ങൾ തീയേറ്ററുകളിൽ വൻ കൂട്ടച്ചിരി ഉണർത്തിയിരിക്കുകയാണ്. ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഈ കഥാപാത്രം രാജേഷ് മാധവന്റെയും സുരേഷ് കൃഷ്ണയുടെയും കരിയറിൽ തന്നെ വൻ വഴിതിരിവ് ഉണ്ടാക്കുമെന്നാണ് പ്രേക്ഷക അഭിപ്രായം.

സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും തകർപ്പൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥ് ജി, ഛായാഗ്രഹണം നീരജ് രവി, സംഗീതം ജയ് ഉണ്ണിത്താൻ, എഡിറ്റിങ് ചമൻ ചാക്കോ, വരികൾ വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ് എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്, സംഘട്ടനം കലൈ കിങ്‌സൺ, കോ ഡയറക്ടർ ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ് ഹരികൃഷ്ണൻ, ഡിസൈൻസ് സർക്കാസനം, ഡിസ്ട്രിബൂഷൻ ടോവിനോ തോമസ് പ്രൊഡക്‌ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

Maranamass movie getting good response

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com