ഹിറ്റ് ഗാനം പാടി ഗായത്രി അരുൺ; വിഡിയോ

Mail This Article
യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതെത്തി നിൽക്കുകയാണ് റിലീസിനൊരുങ്ങുന്ന ജയസൂര്യയുടെ ‘തൃശൂർ പൂരം’ എന്ന ചിത്രത്തിലെ ഗാനം. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഈ ഗാനം ആലപിക്കുകയാണ് നടിയും അവതാരകയുമായ ഗായത്രി അരുൺ. വരികളും ഈണവും എല്ലാം തന്നെ വല്ലാതെ ആകർഷിച്ചു എന്നും ഗായത്രി പറയുന്നു. ചിത്രത്തിൽ ഗായത്രിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
തൃശൂർ പൂരത്തിലെ ‘സഖിയേ’ എന്ന ഗാനത്തിന് ബി.കെ ഹരിനാരായണൻ ആണ് വരികൾ എഴുതിയത്. രതീഷ് വേഗ ഈണം പകർന്ന ഗാനം ഹരിചരൺ ആലപിച്ചിരിക്കുന്നു. ഗാനം ഹിറ്റായതിന്റെ സന്തോഷം രതീഷ് വേഗ മനോരമ ഓൺലൈനിനോടു പങ്കു വച്ചിരുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നതും രതീഷ് വേഗയാണ്. രാജേഷ് മോഹനൻ ആണ് ‘തൃശൂർ പൂരം’ സംവിധാനം ചെയ്യുന്നത്.