ഉത്തരയുടെ കാലിൽ ചിലങ്ക കെട്ടി ആദിത്യ; നൃത്ത രൂപത്തിൽ ആശ ശരത്തിന്റെ മകളുടെ സേവ് ദ് ഡേറ്റ്, വിഡിയോ

Mail This Article
നടിയും നർത്തകിയും ആശ ശരത്തിന്റെ മകളുമായ ഉത്തരയുടെ വിവാഹത്തിന്റെ സേവ് ദ് ഡേറ്റ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ ആകുന്നു. തികച്ചും വേറിട്ട രീതിയില്‍ നൃത്തരൂപത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ഉത്തരയുടെ ചടുലമായ ചുവടുകളാണ് വിഡിയോയുടെ മുഖ്യാകർഷണം.
വരൻ ആദിത്യ മേനോൻ ഉത്തരയുടെ കാലിൽ ചിലങ്ക കെട്ടിക്കൊടുക്കുന്നതും ഇരുവരും പ്രണയാർദ്രമായി പരസ്പരം നോക്കുന്നതുമെല്ലാം വിഡിയോയെ കൂടുതൽ ആകർഷകമാക്കുന്നു. വേറിട്ട രീതിയിലൊരുക്കിയ വിഡിയോ ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
മാർച്ച് 18നാണ് ഉത്തരയുടെയും ആദിത്യയുടെയും വിവാഹം. മുംബൈ സ്വദേശികളായ സച്ചിൻ മേനോന്റെയും അനിത മേനോന്റെയും മകനാണ് ആദിത്യ. എൽഎൽബി, സിഎ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദിത്യ ഇപ്പോൾ കെ.പി.എം.ജിയിൽ ജോലി ചെയ്യുന്നു. 2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെയും ആദിത്യയുടെയും വിവാഹനിശ്ചയം.