ADVERTISEMENT

ന്യൂഡൽഹി ∙ അടൽ പെൻഷൻ വർധിപ്പിക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാർ തള്ളി. നിലവിലെ പെൻഷൻ തുക തന്നെ തുടരും. 

സർക്കാർ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാത്തവർക്കുള്ള പദ്ധതിയാണ് അടൽ പെൻഷൻ. ഇതിന്റെ ചുമതലയുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയാണ് (പിഎഫ്ആർഡിഎ) പെ‍ൻഷൻ തുക വർധിപ്പിക്കാൻ ശുപാർശ ചെയ്തത്. മിനിമം പെൻഷൻ ഉറപ്പാക്കുന്ന അടൽ പെൻഷനിലെ തുക വർധിപ്പിച്ചാൽ ഗുണഭോക്താക്കൾ അടയ്ക്കേണ്ട തുകയും വർധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രാലയം വിലയിരുത്തി. ഇതു പെൻഷൻകാർക്കു ഭാരമാകുമെന്നതിനാൽ ശുപാർശ അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി.

കേരളത്തിൽനിന്ന് കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 1.44 ലക്ഷം പേരാണ് അടൽ പെൻഷൻ പദ്ധതിയുടെ ഭാഗമായത്. കഴിഞ്ഞ ഒക്ടോബർ മുതൽ ആദായനികുതിദായകർക്കു പദ്ധതിയിൽ ചേരാനാകില്ല.

ബാങ്കിലോ പോസ്റ്റ് ഓഫിസിലോ സേവിങ്സ് അക്കൗണ്ടുള്ള 18 മുതൽ 40 വയസ്സുള്ളവർക്ക് ഈ പെൻഷൻ പദ്ധതിയിൽ ചേരാം. 60 വയസ്സു മുതൽ പെൻഷൻ ലഭിക്കും. അടയ്ക്കുന്ന തുകയ്ക്കനുസരിച്ചു ലഭിക്കുന്ന പെൻഷനും റിട്ടേണും നേരത്തേ തീരുമാനിക്കപ്പെട്ടതാണ്. 1000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപ എന്നിങ്ങനെ 5 സ്ലാബുകളിലാണ് പെൻഷൻ. 42 രൂപ മുതൽ 1454 രൂപ വരെയാണ് പ്രതിമാസ അടവ്. വിവരങ്ങൾക്ക്: bit.ly/pfrdaapy

English Summary: No increase in atalpension the center rejected the recommendation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com