ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ കണ്ടെത്തിയ പുള്ളിപ്പുലികളിൽ 63 ശതമാനവും സംരക്ഷിത മേഖലയ്ക്കു പുറത്താണെന്നു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തൽ. 4 വർഷത്തിനിടെ സംസ്ഥാനത്തു പുള്ളിപ്പുലികളുടെ എണ്ണം കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്. 2022 ലെ കണക്കുപ്രകാരം, 570 പുള്ളിപ്പുലികളുടെ സാന്നിധ്യം കേരളത്തിൽ സ്ഥിരീകരിച്ചു. 2018ലെ റിപ്പോർട്ടിൽ 650 പുള്ളിപ്പുലികളായിരുന്നു.

2018–2022 കാലയളവിൽ പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വർധനയും വയനാട്, മലയാറ്റൂർ മേഖലയിൽ കുറവുമാണു രേഖപ്പെടുത്തിയത്. ഇരവികുളം ദേശീയ പാർക്ക്, കോന്നി, റാന്നി, വാഴച്ചാൽ ഡിവിഷനുകളിൽ നേരത്തേ മുതലുള്ള കുറവു തുടരുന്നു.

ഇന്ത്യയിലാകെ 13,874 പുള്ളിപ്പുലികളെയാണു കണ്ടെത്തിയത്. 2018ൽ ഇത് 12,852 ആയിരുന്നു. കൂടുതലുള്ളത് മധ്യപ്രദേശിലാണ് - 3907.

പ്രശ്നം ഏറെയും വയനാട്ടിൽ

കേരളത്തിൽ മനുഷ്യ–വന്യമൃഗ സംഘർഷങ്ങളുടെ എണ്ണം കഴിഞ്ഞ 7 വർഷത്തിനിടെ ഇരട്ടിയായെന്നും റിപ്പോർട്ടിലുണ്ട്. 2015–16 കാലഘട്ടത്തിൽ 6022 കേസുകളായിരുന്നത് 2021–22–ൽ 10,036 ആയി. പുള്ളിപ്പുലികൾ മനുഷ്യരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 2013–19 ൽ 547 കേസുകളാണുള്ളത്.ഏറ്റവുമധികം വന്യമൃഗ–മനുഷ്യ സംഘർഷം കൂടുതൽ വയനാട് നോർത്ത് ഡിവിഷനിലാണ്. രണ്ടാമത് കണ്ണൂരും മൂന്നാമത് വയനാട് സൗത്ത് ഡിവിഷനുമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

English Summary:

The Ministry of Forest and Environment found that 63 percent of the leopards found in Kerala are outside the protected Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com