ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിനു കനത്ത പ്രഹരമേൽപിച്ച് മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ സീറ്റിലെ പാർട്ടി സ്ഥാനാർഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു. പത്രിക പിൻവലിക്കാനുള്ള അവസാനദിനമാണ് യുവനേതാവ് അക്ഷയ് കാന്തി ബം മറുകണ്ടം ചാടിയത്. കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥി മോത്തി സിങ്ങിന്റെ പത്രിക കഴിഞ്ഞദിവസം തള്ളിപ്പോയിരുന്നു.

ഇതോടെ, മണ്ഡലത്തിൽ കോൺഗ്രസിനു സ്ഥാനാർഥിയില്ലാതായി. മേയ് 13നാണു വോട്ടെടുപ്പ്. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോകുകയും മറ്റു സ്ഥാനാർഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെ ബിജെപി സ്ഥാനാർഥി ജയിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇൻഡോറിലെ കൂറുമാറ്റം.

English Summary:

Indore Congress candidate for Lok Sabha elections 2024 withdrew nomination and joined BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com