ADVERTISEMENT

ന്യൂഡൽഹി ∙ പട്ടികവിഭാഗങ്ങളിലെ ഉപവർഗീകരണവും മേൽത്തട്ടുകാരെ ഒഴിവാക്കലും സംബന്ധിച്ച വിഷയങ്ങളിൽ അഭിപ്രായം സ്വരൂപിക്കാൻ കോൺഗ്രസ് സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതി സംസ്ഥാന ഘടകങ്ങളുമായും ബന്ധപ്പെട്ട മറ്റു കക്ഷികളുമായും കൂടിയാലോചന നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.

പട്ടികവിഭാഗങ്ങളിൽ മേൽത്തട്ടുകാരെ നിർണയിക്കണമെന്ന അഭിപ്രായത്തോടു യോജിപ്പില്ലെന്നു കഴിഞ്ഞദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടിരുന്നു. തൊട്ടുകൂടായ്മ നിലനിൽക്കുന്നിടത്തോളം സംവരണം അതേപടി തുടരണമെന്ന അഭിപ്രായമാണ് ഇന്നലത്തെ യോഗത്തിൽ പങ്കുവയ്ക്കപ്പെട്ടത്. കോടതി വിധിയെ സ്വാഗതം ചെയ്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പാർട്ടി തുടങ്ങിക്കഴി‍ഞ്ഞതായും പ്രാദേശിക സഖ്യം ആവശ്യമെങ്കിൽ സംസ്ഥാന ഘടകങ്ങൾ തീരുമാനിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉയർത്തിയ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങളിൽ മരിച്ചവർക്കു യോഗം അനുശോചനം രേഖപ്പെടുത്തി.

English Summary:

Sub-classification in Scheduled Tribes: Congress appoints committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com