മഹാകുംഭമേളയിൽ തിരക്കിൽപ്പെട്ട് മരണം: കേന്ദ്രത്തിന്റെ കൈവശം കണക്കില്ലെന്ന് മന്ത്രി

Mail This Article
×
ന്യൂഡൽഹി ∙ യുപിയിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കണക്ക് കേന്ദ്രസർക്കാർ സൂക്ഷിച്ചിട്ടില്ലെന്ന് ആഭ്യന്തരസഹമന്ത്രി ലോക്സഭയെ അറിയിച്ചു. കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
ക്രമസമാധാനം, പൊലീസ് എന്നിവ സംസ്ഥാനത്തിന്റെ അധികാരപരിധിയിൽപ്പെട്ടതാണ്. മതപരമായ ചടങ്ങുകളിലെ തിരക്കുനിയന്ത്രണവും മറ്റും സംസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളിൽപ്പെട്ടതാണ്. ഏത് ദുരന്തങ്ങളിലും അന്വേഷണം നടത്തുന്നതും നഷ്ടപരിഹാരം നൽകുന്നതും സംസ്ഥാനങ്ങളാണ്–മന്ത്രി പറഞ്ഞു.
English Summary:
Maha Kumbh Mela Overcrowding: Central Govt lacks death toll figures
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.