കശ്മീർ: 2 സംഘടനകൾ കൂടി വിഘടനവാദം ഉപേക്ഷിച്ചെന്ന് അമിത് ഷാ

Mail This Article
×
ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ഹുറിയത് കോൺഫറൻസിലെ 2 സംഘടനകൾ കൂടി വിഘടനവാദം ഉപേക്ഷിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവഭാരത സൃഷ്ടിയോട് ജമ്മു കശ്മീർ തഹ്രീഖി ഇസ്തെക്ലാൽ, ജമ്മു കശ്മീർ തഹ്രീഖ് ഇസ്തിഖാമത് എന്നീ കക്ഷികൾ ആഭിമുഖ്യം അറിയിച്ചതായി മന്ത്രി പറഞ്ഞു.
ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് (ജെകെപിഎം), ജമ്മു കശ്മീർ ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്മെന്റ് (ജെകെഡിപിഎം) എന്നീ കക്ഷികൾ വിഘടനവാദം ഉപേക്ഷിച്ചതായി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
English Summary:
Amit Shah: Two more Kashmiri groups reject separatist ideology
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.