ADVERTISEMENT

കോഴിക്കോട്∙ പത്ത് വർഷമായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന പിആർഒ മാരെ സ്ഥരപ്പെടുത്താൻ നടപടിയായില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പിആർഒ എൽഒ, പിആർഒ എന്നിങ്ങനെ ജോലി ചെയ്തു വരുന്നവരെയാണ് സ്ഥിരപ്പെടുത്താത്തത്. 2007ലാണ് പലരും ജോലിയിൽ പ്രവേശിച്ചത്. ആർദ്രം, ആശ പദ്ധതി, ആരോഗ്യ ഇൻഷുറൻസ്, കായകൽപ്, എൻഎബിഎച്ച്, എൻക്യുഎസ്, ആരോഗ്യകിരണം, ആർബിഎസ്കെ എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പിആർഒമാരാണ്. ഇവരുടെ പ്രവർത്തനം അനിവാര്യമാണെന്നും ഇവരെ സ്ഥിരപ്പെടുത്തണമെന്നും സ്റ്റേറ്റ് മിഷൻ ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും ആരോഗ്യ സെക്രട്ടറിക്ക്  2016ൽ കത്ത് നൽകിയിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല. 131 പേരാണ് വിവിധ ജില്ലകളിലായി ആകെ ജോലി ചെയ്യുന്നത്.

പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന പലർക്കും പിഎസ്‌സി പരീക്ഷ എഴുതാനുള്ള പ്രായ പരിധി കഴിഞ്ഞുവെന്നും അതിനാൽ പിആർഒമാരെ സ്ഥിരപ്പെടുത്തണമെന്നും ഓൾ കേരള പിആർഒ അസോസിയേഷൻ (നാഷനൽ ഹെൽത്ത് മിഷൻ) സംസ്ഥാന പ്രസിഡന്റ് അജു സെബാസ്റ്റ്യൻ, സെക്രട്ടറി നിയാസ് ബാബു എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com