രാജമുദ്ര പതിഞ്ഞ ദേവാലയത്തിൽ രാജകുടുംബാംഗത്തിന് സ്നേഹാദരം

Mail This Article
കൊട്ടാരക്കര∙ തിരുവിതാംകൂർ രാജകുടുംബത്തിന് വിശ്വാസ ലോകത്തിന്റെയും നാടിന്റെയും സ്നേഹാദരം.122വർഷത്തിന് ശേഷം കുറ്റിയിൽ ഭാഗം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ എത്തിയ തിരുവിതാംകൂർ രാജകുടുംബത്തിലെ പിൻ തലമുറക്കാരി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ വിശ്വാസികൾ ആദരവോടെ വരവേറ്റു.
1903ൽ തിരുവിതാംകൂർ രാജാവ് പളളി സ്ഥാപിക്കാൻ അനുവാദം നൽകുകയും അനുമതി പത്രമായി പള്ളിക്കെട്ടിടത്തിൽ ശംഖ് മുദ്ര പതിപ്പിക്കുകയും ചെയ്തു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തക്കുന്ന നവജ്യോതി മോംസിന്റെ ഭദ്രാസനതല പ്രവർത്തന ഉദ്ഘാടനവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നിർവഹിച്ചു. ഓർത്തഡോക്സ് സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനസെക്രട്ടറി ഫാ.ജോൺസൺ മുളമൂട്ടിൽ അധ്യക്ഷനായി. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഇടവക വികാരി അഡ്വ.ഫാ.ജോൺകുട്ടി, ജോബി.എം.ബാബു, എബി ഷാജി, ഏബ്രഹാം അലക്സാണ്ടർ, മിനി ജോസ്, കെ.ജി.അലക്സ്, കെ.ജി.മാത്തുക്കുട്ടി, ഒ.അച്ചൻകുഞ്ഞ്, പി.ജോൺ, അലക്സ്.കെ.കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.