ADVERTISEMENT

തലയോലപ്പറമ്പ് ∙ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇറുമ്പയം പോസ്റ്റ് ഓഫിസിനു സമീപം ശാരദാവിലാസത്തിൽ വിജയകുമാറിന്റെ വീട്ടിലാണു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഒരാഴ്ചയോളം പഴക്കംചെന്നു വികൃതമായ നിലയിലാണ് മൃതദേഹം. അതിനാൽ ആരുടേതെന്നു തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ഡിഎൻഎ പരിശോധന നടത്തേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു. വിജയകുമാറും ഭാര്യ ഗീതയും ഒരാഴ്ചയിലധികമായി ആലുവ പുത്തൻകുരിശിനു സമീപം താമസിക്കുന്ന മകളുടെ വീട്ടിലായിരുന്നു.

ഇന്നലെ രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. വിജയകുമാറും ഭാര്യയും പോകുമ്പോൾ മകൻ ധനീഷ് വിജയകുമാർ ഈ വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയോളമായി ധനീഷിനെക്കുറിച്ചു വിവരമില്ലെന്നു പൊലീസ് പറഞ്ഞു.

English Summary:

Thalayolaparambu death investigation: Police are investigating the discovery of a severely decomposed body in a house in Thalayolaparambu, Kerala; a DNA test is needed to identify the deceased, suspected to be Dhanesh Vijayakumar who has been missing for a week.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com