ബാവായെ സ്വീകരിക്കാൻ ജനപ്രതിനിധികളും നേതാക്കളും

Mail This Article
നെടുമ്പാശേരി ∙ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായ്ക്ക് കൊച്ചി വിമാനത്താവളത്തിൽ ആചാരപരമായ വരവേൽപ്. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ജെറ്റ് ടെർമിനലിൽ ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ശ്രേഷ്ഠ ബാവായെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചേർന്നു സ്വീകരിച്ചു.
-
Also Read
സഭയിൽ പുതിയ സൂര്യോദയം
ഡോ.ഏബ്രഹാം മാർ സേവേറിയോസ്,മാത്യൂസ് മാർ ഇവാനിയോസ്,കുര്യാക്കോസ് മാർ തെയോഫിലോസ്,മാത്യൂസ് മാർ അപ്രേം,കുര്യാക്കോസ് മാർ യൗസേബിയോസ്,മർക്കോസ് മാർ ക്രിസോസ്റ്റമോസ്,കുര്യാക്കോസ് മാർ ക്ലിമ്മീസ്,ഐസക് മാർ ഓസ്താത്തിയോസ്,ഏലിയാസ് മാർ അത്തനാസിയോസ്,യാക്കോബ് മാർ അന്തോണിയോസ്,സക്കറിയാസ് മാർ പീലക്സീനോസ്,മാത്യൂസ് മാർ തിമോത്തിയോസ്,മർക്കോസ് മാർ ക്രിസ്റ്റഫോറസ്,സഭ വൈദിക ട്രസ്റ്റി ഫാ.റോയ് ജോർജ് കട്ടച്ചിറ,അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ,സെക്രട്ടറി ജേക്കബ് സി.മാത്യു, മോഹൻ വെട്ടത്ത്,വർഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ,ബെന്നി ബഹനാൻ എംപി,എംഎൽഎമാരായ അൻവർ സാദത്ത്,റോജി എം.ജോൺ,എൽദോസ് കുന്നപ്പിള്ളി,മാത്യു കുഴൽനാടൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,സി.വൈ.വർഗീസ്,ടി.യു.കുരുവിള, ഷിബു തെക്കുംപുറം,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,കോൺഗ്രസ് നേതാക്കളായ വി.പി.സജീന്ദ്രൻ,ഐ.കെ.രാജു,ജയ്സൺ ജോസഫ്,ജോസഫ് വാഴയ്ക്കൻ,ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ,ജില്ലാ പ്രസിഡന്റ് എം.എ.ബ്രഹ്മരാജ്,സംസ്ഥാന സമിതി അംഗം എം.എൻ.ഗോപി തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.
സ്ഥാനാരോഹണം ദൈവനിയോഗം: മന്ത്രി ജോർജ് കുര്യൻ
കോലഞ്ചേരി ∙ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണം ദൈവ നിയോഗമാണെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ.നവാഭിഷിക്തനായ കാതോലിക്കാ ബാവായ്ക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരവരുടെ പ്രവൃത്തിയുടെ ഫലമാണു ദൈവത്തിന്റെ അനുഗ്രഹം. പരുമല തിരുമേനിയുടെ പിന്തുടർച്ചക്കാരനെന്ന നിലയിൽ ആ ഗണത്തിലേക്ക് ഉയരട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.സഭയുടെ ഉപഹാരമായി അംശവടിയും സ്ലീബയും വൈദിക ട്രസ്റ്റി ഫാ.റോയി ജോർജ് കട്ടച്ചിറ,അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ,സെക്രട്ടറി ജേക്കബ് സി.മാത്യു എന്നിവർ ചേർന്ന് ശ്രേഷ്ഠ ബാവായ്ക്കു നൽകി.പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹ കൽപന മാർ തിമോത്തിയോസ് മത്താ അൽ ഖൂറി വായിച്ചു.മാത്യൂസ് മാർ ഇവാനിയോസ് അധ്യക്ഷത വഹിച്ചു.
മന്ത്രി പി.രാജീവ്,കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ,മാർ റാഫേൽ തട്ടിൽ,ഡോ.തോമസ് മാർ തിമോത്തിയോസ്,ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ,സിറിൽ മാർ ബസേലിയോസ്,മാർ ഔഗേൻ കുര്യാക്കോസ്,ഐസക് മാർ ഒസ്താത്തിയോസ്, ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്, റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ,സാമുവൽ മാർ തെയോഫിലോസ്,മാർ ജോർജ് മഠത്തിക്കണ്ടത്തിൽ,ബെന്നി ബഹനാൻ എംപി, പി.വി.ശ്രീനിജിൻ എംഎൽഎ,മാത്യൂസ് ജോർജ് ചുനക്കര,ഡോ.അനനീർ എബനേസർ തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാംപിന്റെ പ്രകാശനം തിമോത്തിയോസ് മത്താ അൽ ഖൂറി നിർവഹിച്ചു. ബിബി ഏബ്രഹാം കടവുംഭാഗം ശ്രേഷ്ഠ ബാവായെ കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും നടന്നു. രാഹുൽ ഗാന്ധിയുടെ സന്ദേശം മാത്യു കുഴൽനാടൻ എംഎൽഎ വായിച്ചു.