ഇറാൻ വൈസ് പ്രസിഡന്റിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
Mail This Article
×
ടെഹ്‍റാൻ∙ ഇറാൻ വൈസ് പ്രസിഡന്റ് മസൗബേ എബ്റ്റേക്കറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാൽ രോഗം ഗുരുതരമല്ലെന്നും വൈസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണു റിപ്പോർട്ടുകൾ.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചത് ഇറാനിലാണ്. 26 പേർ ഇതിനകം മരിച്ചു. 106 ആളുകൾക്ക് പുതിയതായി വൈറസ് ബാധ കണ്ടെത്തി. ഇറാനിലെ ആരോഗ്യ സഹമന്ത്രി ഇറാജ് ഹാരിർഷിക്കും വൈറസ് ബാധയുള്ളതായി റിപ്പോർട്ടുകളുണ്ട്.
English Summary: Iran's Vice President Masoumeh Ebtekar tested positive for coronavirus
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.