ADVERTISEMENT

ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ട ‘ടൂൾകിറ്റ് കേസിൽ’ അറസ്റ്റിലായ ആക്ടിവിസ്റ്റ് ദിശ രവിയെ ഭീകരരോട് ഉപമിച്ച് ബിജെപി എംപി പി.സി.മോഹൻ. അജ്മൽ കസബ്, ബുർഹാൻ വാനി എന്നിവരോ‌‌ടാണു കാലാവസ്ഥാ പ്രവർത്തകയായ ദിശയെ താരതമ്യപ്പെടുത്തിയത്.

‘ബുർഹാൻ വാനിക്ക് 21 വയസ്സായിരുന്നു, അജ്മൽ കസബിന് 21 വയസ്സായിരുന്നു. പ്രായം ഒരു സംഖ്യ മാത്രമാണ്. ആരും നിയമത്തിന് അതീതരല്ല. നിയമം അതിന്റെ വഴി സ്വീകരിക്കും. ഒരു കുറ്റകൃത്യം എന്നത് കുറ്റകൃത്യം തന്നെയാണ്.’– ദിശയുടെ ചിത്രം സഹിതമുള്ള ട്വീറ്റിൽ മോഹൻ പറഞ്ഞു. ബെംഗളൂരു സെൻട്രലിൽനിന്നുള്ള എംപിയാണ് ഇദ്ദേഹം.

കശ്മീരിൽ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ നിരവധി ആക്രമണങ്ങൾ ന‌‌ടത്തിയിട്ടുള്ള ഹിസ്ബുൽ കമാൻഡറായ ബുർഹാൻ വാനിയെ 2016 ജൂലൈയിൽ സുരക്ഷാസേന വധിച്ചു. 2008 ൽ മുംബൈ ഭീകരാക്രമണം നടത്തിയ തീവ്രവാദികളിൽ ഒരാളാണ് അജ്മൽ അമീർ കസബ്. 2012 പുണെയിലെ യെർവാഡ സെൻട്രൽ ജയിലിൽ 2012 നവംബർ 11ന് കസബിനെ തൂക്കിലേറ്റി.

അറസ്റ്റിലായ ദിശ രവിയെ അഞ്ച് ദിവസത്തേക്കു ഡൽഹി കോടതി റിമാൻഡ് ചെയ്തു. ബെംഗളൂരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്. എൻ‌സി‌പി, ആം ആദ്മി പാർട്ടി, ശിവസേന, കോൺഗ്രസ് എന്നീ പാർട്ടികളും പ്രതിപക്ഷ നേതാക്കളും അറസ്റ്റിനെ അപലപിച്ചു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾകിറ്റ് എഡിറ്റ് ചെയ്തെന്നാണ് ദിശ രവിക്ക് എതിരായ കുറ്റം.

English Summary: Amid Backlash, BJP MP Compares Activist Disha Ravi To Ajmal Kasab, Burhan Wani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com