പല്ലക്കില്‍ സിപിഎം ചിഹ്നം വച്ച് എഴുന്നള്ളത്ത്; ഗോവിന്ദന്റെ ജാഥയ്ക്കെതിരെ ആരോപണം
Mail This Article
ആലപ്പുഴ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ക്ഷേത്ര ആചാരത്തെ അപമാനിച്ചെന്ന് ആരോപണം. ജാഥ ചെങ്ങന്നൂരിൽ എത്തിയപ്പോൾ പല്ലക്കില്‍ സിപിഎം ചിഹ്നം വച്ച് പ്രതീകാത്മക എഴുന്നള്ളത്ത് നടത്തിയിരുന്നു. ഇതിലൂടെ ‘ജീവത എഴുന്നള്ളത്ത്’ എന്ന ആചാരത്തെ അപമാനിച്ചെന്നാണ് പരാതി. ദേവീ, ദേവന്മാരെ ക്ഷേത്രത്തിനു പുറത്തേക്ക് പല്ലക്കിൽ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ആചാരമാണ് ജീവത എഴുന്നള്ളത്ത്.
കൂടാതെ, ചാരുമൂട്ടിൽ ജാഥയെ സ്വീകരിക്കുന്നതിനിടെ ‘കാളകെട്ട്’ ആചാരത്തെ അപമാനിച്ചെന്നും ആരോപണമുണ്ട്. പ്രതീകാത്മകമായി കാളയെ എത്തിച്ച് കെട്ടിയെന്നാണ് ആരോപണം.
English Summary: Allegations that Temple Ritual insulted during CPM Janakeeya Prathirodha Jatha