ബോർഡിൽ 60% കന്നഡ വാക്കുകൾ: ജനുവരി 15നകം നടപ്പാക്കണം ഇല്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

Mail This Article
ബെംഗളൂരു ∙ നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളിലെ ബോർഡുകളിൽ 60% വാക്കുകൾ കന്നഡയിൽ വേണമെന്നതു നിർബന്ധമാക്കാനുള്ള നിയമം നടപ്പാക്കാനുള്ള സമയപരിധി ബിബിഎംപി ജനുവരി 15 വരെയായി ചുരുക്കി.
നേരത്തേ ഫെബ്രുവരി 29നു മുന്നോടിയായി നിയമം നടപ്പിലാക്കണമെന്നാണു ബിബിഎംപി അറിയിച്ചിരുന്നത്.
എന്നാൽ നഗരത്തിൽ കന്നഡയിലല്ലാത്ത ബോർഡുകൾ സ്ഥാപിച്ച വ്യാപാര സ്ഥാപനങ്ങൾക്കു നേരെ കന്നഡ അനുകൂല സംഘടനയായ കന്നഡ രക്ഷണ വേദികെ (കെആർവി) പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണു സമയപരിധി പുതുക്കി നിശ്ചയിച്ചത്.
15നകം നിർദേശം കർശനമായി നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും കാണിച്ചു വ്യാപാരികൾക്കു ബിബിഎംപി നോട്ടിസ് നൽകി. മുന്നൂറോളം വ്യാപാരികൾക്കു ഇതുവരെ നോട്ടിസ് ലഭിച്ചു.
സംസ്ഥാന വ്യാപകമായി നിയമം നടപ്പിലാക്കാൻ ഓർഡിനൻസ് കൊണ്ടുവരുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.