ADVERTISEMENT

തൃശൂർ∙ എഴുന്നള്ളത്തിനിടെ ആനയെ നിർത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ദേശക്കാർ തമ്മിൽ കൂട്ടയടി. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തിലായിരുന്നു സംഭവം. ഏഴുന്നള്ളത്ത് സമയത്ത് ക്ഷേത്രത്തിലെ ആനയെയാണ് നടുവിൽ നിർത്തിയത്. വലത്തെ ഭാഗത്ത്  തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്‌ക്കൽ കാളിദാസൻ എന്ന ആനയെയും തൃക്കടവൂർ ശിവരാജുവിനെയും നിർത്തുന്നതിനെ കുറിച്ചായിരുന്നു തർക്കം. ഇത് ആനയുടെ തലപ്പൊക്കം സംബന്ധിച്ചുള്ള തർക്കത്തിലേക്കും നീണ്ടു.  

ഇത് പിന്നീട് ദേശക്കാർ തമ്മിലുള്ള തർക്കത്തിലേക്കും വാക്കേറ്റത്തിലേക്കും നീങ്ങുകയായിരുന്നു.  സംഘർഷം രൂക്ഷമാകുമെന്ന സാഹചര്യത്തെ തുടർന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങി.  പിന്നീട് പൊലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. 

English Summary:

Argument over Keeping Elephant; Clash on Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com