ADVERTISEMENT

ബെംഗളൂരു∙ കർണാടക ബിജെപി എക്സ് ഹാൻഡിലിൽ മുസ്‌ലിം വിഭാഗത്തിനെതിരെ പങ്കുവച്ച വിദ്വേഷ വിഡിയോയുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്ത് കര്‍ണാടക പൊലീസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കര്‍ണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

കര്‍ണാടക ബിജെപിയുടെ എക്സ് ഹാന്‍ഡിലില്‍ വന്ന വിഡിയോ അമിത് മാളവ്യ തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. വിഡിയോയ്​ക്കെതിരെ കര്‍ണാടക കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി. മുസ്‌ലിം വിഭാഗത്തിനു വീണ്ടും വീണ്ടും ആനുകൂല്യം നല്‍കുമ്പോള്‍ പട്ടികജാതി, പട്ടിക വർഗ, ഒബിസി വിഭാഗങ്ങളെ തഴയുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ വിഡിയോ ആണ് കർണാടക ബിജെപിയുടെ എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടത്. 

English Summary:

Fir registered against Nadda over social media post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com