ലോകത്ത് പലയിടത്തും ഭയം, ബാലറ്റ് പേപ്പർ മതി: ഇവിഎമ്മിനെ തള്ളി അഖിലേഷ്
Mail This Article
ലക്നൗ∙ ഭാവിയിൽ തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പർ വഴി നടത്തണമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് അഖിലേഷിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ സാധ്യതയുള്ളതിനാൽ ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്നു ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് അഖിലേഷ് നിലപാട് വ്യക്തമാക്കിയത്.
‘‘പ്രശ്നങ്ങൾ പരിഹരിക്കാനാണ് സാങ്കേതികവിദ്യ. എന്നാൽ സാങ്കേതികവിദ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയാണെങ്കിൽ, അത് ഉപയോഗിക്കുന്നത് നിർത്തണം. ലോകത്ത് പലയിടത്തും തിരഞ്ഞെടുപ്പുകളിൽ ഇവിഎം കൃത്രിമത്വം നടക്കുന്നുണ്ടെന്ന് ഭയക്കുമ്പോള്‍, ഇവിഎമ്മിൽ കൃത്രിമത്വം നടക്കുന്നതിനെക്കുറിച്ച് പ്രമുഖ സാങ്കേതിക വിദഗ്ധർ എഴുതുമ്പോൾ എന്തിനാണ് വീണ്ടും ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്? ബിജെപി ഇത് വ്യക്തമാക്കണം’’–അഖിലേഷ് പറഞ്ഞു.