ഐഎഫ്എഫ്കെ: ഓൺമനോരമയ്ക്കും റിങ്കുരാജ് മട്ടാഞ്ചേരിയിലിനും പുരസ്കാരം

Mail This Article
തിരുവനന്തപുരം ∙ 29ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) യില്‍ മലയാള മനോരമയ്ക്ക് രണ്ടു പുരസ്കാരം. ഓൺലൈൻ മാധ്യമത്തിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം മലയാള മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടലായ ഓൺമനോരമയും മികച്ച ഫൊട്ടോഗ്രഫർ (അച്ചടിമാധ്യമം) പുരസ്കാരം മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിലും നേടി. 10,000 രൂപയും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
സിനിമാ നിരൂപണങ്ങൾ, അഭിമുഖങ്ങൾ, വിശകലനങ്ങൾ, വിഡിയോ, മേള വിശേഷങ്ങൾ തുടങ്ങിയവ ഉൾപ്പെടെ സമഗ്രമായ കവറേജാണ് ഓൺമനോരമ ഒരുക്കിയത്. മൽസരവിഭാഗത്തിലെ 14 എൻട്രികളിൽനിന്ന് ഓൺമനോരമ പാനൽ തിരഞ്ഞെടുത്ത് അവതരിപ്പിച്ച ഓൺമനോരമ ക്രിട്ടിക്സ് ചോയ്സ് ആയിരുന്നു കവറേജിലെ പ്രധാന ആകർഷണം.

മറ്റു പുരസ്കാരങ്ങൾ:
മികച്ച കവറേജ് (അച്ചടി മാധ്യമം): ദേശാഭിമാനി
മികച്ച റിപ്പോർട്ടർ (അച്ചടി മാധ്യമം): എസ്.ആർ.പ്രവീൺ (ദ് ഹിന്ദു), അപർണ നായർ (ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്).
സ്പെഷൽ ജൂറി പുരസ്കാരം: കെ.ബി.ജയചന്ദ്രൻ (മെട്രോ വാർത്ത).
മികച്ച കവറേജ് (ടിവി, ഓണ്‍ലൈൻ): ഏഷ്യാനെറ്റ് ന്യൂസ്.
മികച്ച റിപ്പോർട്ടർ (ടിവി): രാഹുൽ ജി.നാഥ് (മാതൃഭൂമി).
സ്പെഷൽ ജൂറി പുരസ്കാരം (ടിവി): സലിം മാലിക്, അജീഷ് ജയകുമാർ (24 ന്യൂസ്).
മികച്ച ക്യാമറാമാൻ (ടിവി): രമേഷ് വി.എസ്. (കൗമുദി ടിവി).
മികച്ച കവറേജ് (റേഡിയോ): റെഡ് എഫ്എം.
സ്പെഷൽ ജൂറി പുരസ്കാരം (ഓൺലൈൻ): കൈരളി ടിവി.