ADVERTISEMENT

ചണ്ഡിഗഡ്∙ പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിൽ ആറുനില കെട്ടിടം തകർന്നു നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്നുവീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നതു സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു മൊഹാലി എസ്എസ്പി ദീപക് പരീഖ് അറിയിച്ചു. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്.

ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവൻ നഷ്ടപ്പെടരുതെന്നാണു പ്രാർഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിൽ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കെട്ടിടം തകർന്നു വീഴുമ്പോൾ ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. തകർന്ന കെട്ടിടത്തിന്റെ മൂന്ന് നിലകളിലും ജിം പ്രവർത്തിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

English Summary:

Mohali building collapse: A six-story building collapsed in Mohali, Punjab, trapping many. One fatality has been reported, and rescue operations are underway by NDRF.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com