ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നഡ്ഡ സേക്രട് ഹാർട്ട് കത്തീഡ്രലിൽ എത്തി പ്രാർഥനകളിൽ പങ്കെടുത്തു. പുരോഹിതരുമായ കൂടിക്കാഴ്ച നടത്തി  ക്രിസ്മസ് സന്ദേശം നൽകിയതിന് ശേഷമാണ് നഡ്ഡ മടങ്ങിയത്.  ബിജെപി നേതാക്കളായ ടോം വടക്കനും അനിൽ ആന്റണിയും ആഘോഷത്തിനെത്തിയിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദി സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത് വലിയ ചർച്ചയായതിനു പിന്നാലെയാണ് നഡ്ഡയുടെ വരവ് എന്നതാണ് ശ്രദ്ധേയം.

English Summary:

JP Nadda Visit at CBCI Headquarters: BJP president J.P. Nadda joined Christmas celebrations at the CBCI headquarters in New Delhi, following Prime Minister Modi's visit, sparking further discussion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com