‘ഇനി ഒന്നും പറയാനില്ല; ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞിട്ടുണ്ട്’

Mail This Article
തിരുവനന്തപുരം∙ റെയ്സിന ഡയലോഗിന്മേൽ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. റഷ്യ– യുക്രെയ്ൻ വിഷയത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് 2023ൽ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയ്ക്കും യുക്രെയ്നും ഒരേ സമയം സ്വീകാര്യനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ലോകസമാധാനം സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഡൽഹിയിൽ ഒബ്സർവർ റിസർച് ഫൗണ്ടേഷൻ (ഒആർഎഫ്) വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘റെയ്സിന ഡയലോഗ്’ സമ്മേളനത്തിൽ തരൂർ പറഞ്ഞത് വിവാദമായിരുന്നു. കേന്ദ്രത്തിനെതിരെ താൻ മുൻപ് ഉന്നയിച്ച വിമർശനം തെറ്റിപ്പോയെന്നും സമ്മേളനത്തിൽവച്ചു തരൂർ സമ്മതിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ശശി തരൂരിന്റെ വാക്കുകൾ ബിജെപി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സമൂഹമാധ്യമങ്ങളിലൂടെ തരൂരിന് നന്ദി അറിയിക്കുകയും ചെയ്തു.