ADVERTISEMENT

കണ്ണൂർ ∙ പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽനിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടികൂടി. സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൻഡ്രൈവുമായി എത്തുന്നവർക്ക് 15 രൂപ ഈടാക്കി സിനിമ പകർത്തി നൽകുന്നെന്ന വിവരം സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിനു ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.

സ്ഥാപനത്തിലെ കംപ്യൂട്ടറിൽ സിനിമയുടെ പകർപ്പു കണ്ടെടുത്ത പൊലീസ് ഹാർഡ് ഡിസ്കുകളും ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. ഇന്റർനെറ്റ്, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ, പ്രിന്റിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനം പാപ്പിനിശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ളതാണ്.
 

English Summary:

Empuran movie piracy: Kannur police arrested a woman and seized a pirated copy of the movie "Empuraan"

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com