ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്ത് വൻ ലഹരിവേട്ട. ‌‌‌‌2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടർന്നു ലഹരിക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നാണു നാവികസേന അറിയിക്കുന്നത്. 

കൂടുതൽ വിവരങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല. നേവൽ കമാൻഡോകൾ തടഞ്ഞുവച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകൾക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളിൽ സൂക്ഷിച്ച ലഹരി പദാർഥങ്ങൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് കപ്പലുകൾ അടക്കം യാനങ്ങൾക്ക് നാവികസേന കർശന നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷ് ആണ് വൻ ലഹരിസംഘത്തെ കുടുക്കിയത്. ഞായറാഴ്ച പട്രോളിങ്ങിനിടെ ആയിരുന്നു ബോട്ടുകൾ തടഞ്ഞ് പരിശോധന നടത്തിയത്.

English Summary:

Drug Bust: A major drug bust in the Indian Ocean resulted in the Navy seizing over 2500 kg of narcotics, including hashish and heroin.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com