ADVERTISEMENT

തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം സമരസമിതി മന്ത്രിക്കു നല്‍കി. ഓണറേറിയം വര്‍ധിപ്പിക്കുന്നതു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ചര്‍ച്ചയുടെ മിനിട്‌സില്‍ പറയുന്നുണ്ടെന്നും അതു പ്രകാരം സമരം അവസാനിപ്പിച്ചുകൂടെയെന്നും മന്ത്രി ചോദിച്ചതായി സമരസമിതി നേതാവ് വി.കെ. സദാനന്ദന്‍ പറഞ്ഞു. 

കമ്മിറ്റിയെ നിയോഗിക്കുമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും സര്‍ക്കാര്‍ പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. തല്‍ക്കാലം മൂവായിരം രൂപയുടെ വര്‍ധന പ്രഖ്യാപിച്ചതിനു ശേഷം ബാക്കി കാര്യങ്ങള്‍ കമ്മിറ്റിക്കു വിടുന്നതില്‍ എതിര്‍പ്പില്ലെന്നും സമരസമിതി മന്ത്രിയെ അറിയിച്ചു. ആരോഗ്യ മന്ത്രിയുമായും ധന മന്ത്രിയുമായും വിഷയം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. 

ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന രാപകല്‍ സമരം ഇന്ന് 57-ാം ദിവസത്തിലേക്കു കടന്നു. 19 ദിവസമായി നിരാഹാര സമരം ആരംഭിച്ചിട്ട്. സമരം 2 മാസം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് 12ന് സെക്രട്ടേറിയറ്റിനു മുന്നില്‍  ഐക്യദാര്‍ഢ്യ സംഗമം നടക്കും.

English Summary:

Kerala Asha Workers' Protest: There has been no settlement following talks with the Labour Minister, despite 57 days of protest - including a 19-day hunger strike- demanding higher honorariums and retirement benefits

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com