ADVERTISEMENT

വാഷിങ്ടൻ ∙ ചൈനയുമായി വ്യാപാര കരാറിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തുറന്ന മനസാണെന്നും എന്നാൽ ചൈനയാണ് അതിനുള്ള ആദ്യ നീക്കം നടത്തേണ്ടതെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ്. ‘പന്ത് ചൈനയുടെ കോർട്ടിലാണ്. യുഎസുമായി വ്യാപാര കരാറിന് ചൈന തയാറാകണം. ചൈനയെ അങ്ങോട്ട് സമീപിച്ച് കരാറിന് ശ്രമിക്കേണ്ട ആവശ്യം യുഎസിനില്ല. ചൈനയുമായി കരാറിന് സന്നദ്ധനാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്.’ – കാരലിൻ ലീവിറ്റ് പറഞ്ഞു. 

യുഎസിലേക്കുള്ള ഇറക്കുമതിക്കു ചൈനയ്ക്കുമേൽ 34 ശതമാനം പകരച്ചുങ്കമാണ് ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ചത്. ചൈനയും അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ ചൈനയുടെ മേൽ 104% പകരച്ചുങ്കം യുഎസ് ചുമത്തി. ഇതോടെ യുഎസ് ഉൽപന്നങ്ങൾക്ക് ചൈന 84 ശതമാനം പകരച്ചുങ്കം ചുമത്തി.

യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരച്ചുങ്കം കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപ് 90 ദിവസത്തേക്ക് മരവിച്ചെങ്കിലും ഇതിൽനിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 145% ആക്കി ഉയർത്തി. യുഎസിനെതിരെ പകരച്ചുങ്കം ഏർപ്പെടുത്തിയ രാജ്യങ്ങൾക്ക് ആനുകൂല്യമുണ്ടാവില്ലെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി. ഇതോടെ ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം പകരച്ചുങ്കം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. 

English Summary:

Reciprocal Tariff: US President Donald Trump is open to making a trade deal with China but Beijing should make the first move, White House press secretary Karoline Leavitt said on Tuesday, citing a statement from the president earlier in the day."The ball is in China's court: China needs to make a deal with us, we don't have to make a deal with them," Leavitt told a press briefing. "The president has made it quite clear that he's open to a deal with China."

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com