കൽദായ പരമാധ്യക്ഷനായി മാർ ആവ്വ മൂന്നാമൻ

Mail This Article
തൃശൂർ ∙ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാർ ആവ്വ റോയേൽ അഭിഷിക്തനായി. മാർ ആവ്വ മൂന്നാമൻ എന്ന പേരു സ്വീകരിച്ചു. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.30ന് ഇറാഖിലെ എർബിലിൽ സിനഡിന്റെ മധ്യേ ആയിരുന്നു സ്ഥാനാരോഹണം. ഓസ്ട്രേലിയയിലെ ആർച്ച് ബിഷപ് മാർ മീലിസ് സയ്യ മെത്രാപ്പൊലീത്ത മുഖ്യ കാർമികനായി. സഭയുടെ വിവിധ ഭദ്രാസനാധിപൻമാരായ എപ്പിസ്കോപ്പമാർ സഹകാർമികരായി.
ഇറാഖിലെ വത്തിക്കാൻ പ്രതിനിധി ബിഷപ് മെറ്റിയ ലെസ്കോവർ, ഇന്ത്യൻ സഭയുടെ പ്രതിനിധികളായ മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുര്യാക്കോസ് എന്നിവരും പങ്കെടുത്തു. കലിഫോർണിയ ഭദ്രാസനാധിപനായിരുന്ന മാർ ആവ്വ റോയേൽ ഇനി എർബിലെ ആസ്ഥാനത്തിരുന്ന് ആഗോളസഭയെ നിയന്ത്രിക്കും. കേരളത്തിലെ വിശ്വാസികളോട് പാത്രിയർക്കീസ് മലയാളത്തിൽ നന്ദി അറിയിക്കുകയും ചെയ്തു.
Content Highlight: Mar Awa Royel