2027 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
Mail This Article
×
ADVERTISEMENT
പാരിസ് ∙ അഴിമതിക്കേസിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് മരീൻ ലെ പെന്നിന് 4 വർഷം തടവും ഒരുലക്ഷം യൂറോ (92.53 ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു. പദവികൾ വഹിക്കുന്നതിന് 5 വർഷത്തേക്ക് വിലക്കുമുണ്ട്. എന്നാൽ, നിലവിലുള്ള പാർലമെന്റ് അംഗത്വം റദ്ദാക്കിയിട്ടില്ല. യൂറോപ്യൻ പാർലമെന്റ് ഫണ്ടിൽനിന്ന് 40 ലക്ഷത്തിലേറെ യൂറോ (36.98 കോടി രൂപ) വകമാറ്റി ചെലവഴിച്ചെന്ന കേസിൽ മരീനും ആർഎൻ പാർട്ടിയുടെ 2 ഡസനിലേറെ നേതാക്കളുമാണ് വിചാരണ നേരിട്ടത്.
വിധിക്കെതിരെ അപ്പീൽ നൽകും. തീരുമാനം അനുകൂലമായില്ലെങ്കിൽ 2027 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർക്കു മത്സരിക്കാൻ കഴിയില്ല. അഭിപ്രായ സർവേകളിൽ മരീനും നാഷനൽ റാലി പാർട്ടിയും (ആർഎൻ) മുന്നിലായിരുന്നു.
English Summary:
Marine Le Pen Jailed: Marine Le Pen's four-year prison sentence and disqualification from holding public office stem from a corruption case. This ruling prevents her from contesting the 2027 French presidential election, although she plans to appeal the decision.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.