ADVERTISEMENT

ബർഗർ കഴിക്കുന്നുണ്ടെങ്കിൽ അതു സ്വർണത്തിൽ പൊതി‍ഞ്ഞു തന്നെ വേണം. ബർഗർ മാത്രമല്ല. അതു പൊതിഞ്ഞിരിക്കുന്ന സ്വർണവും കഴിക്കാം. അതും 24 കാരറ്റിന്റെ സ്വർണം. അതിനോടൊപ്പം ശംഖുപുഷ്പം കൊണ്ടു തയാറാക്കിയ നീല ചായ അഥവാ അംബ്രോസിയ കൂടിയായലോ?. അതിശയിക്കേണ്ട. കൊല്ലം ടെംപിൾ ഓഫ് ഫുഡ‍ീസ്  എഡിബിൾ ഗോൾഡ് ബർഗർ തീൻമേശയിൽ എത്തിച്ചുകൊണ്ടു മലയാളിയുടെ ഭക്ഷണ മെനുവിൽ  സ്വർണവും ചേർക്കുകയാണ്. 

golden-burger

 

കേരളത്തിൽ ആദ്യമായാണ് എഡിബിൾ ഗോൾഡ് ഉപയോഗിച്ചു ബർഗർ തയാറാക്കുന്നതെന്ന് ടെംപിൾ ഓഫ് ഫുഡീസ് ഉടമയും  ഷെഫുമായ വി.ഷൈൻ പറഞ്ഞു.  സ്വർണത്തിനു ഒട്ടേറെ ഔഷധ മൂല്യം ഉണ്ടെന്നാണ് പരമ്പരാഗത ആയുർവേദ കുടുംബാംഗം കൂടിയായ ഷൈന്റെ അഭിപ്രായം. ആയുർവേദ ഔഷധങ്ങളിൽ സ്വർണം ചേർക്കാറുണ്ട്. യൗവനം നിലനിർത്തുന്നതിന് ഇതു ഏറെ സഹായിക്കും. ത്വക്കിനും പ്രയോജനപ്പെടും. തങ്കഭസ്മം നമുക്ക് ഏറെ പരിചയമുള്ളതാണല്ലോ. വിദേശങ്ങളിൽ രാജകുടുംബങ്ങളും പ്രഭുക്കന്മാരുമൊക്ക  ഭക്ഷണത്തിൽ എഡിബിൾ ഗോൾഡ് ഉപയോഗിക്കാറുണ്ട്. ഉത്തരേന്ത്യയിലും എഡിബിൾ ഗോൾഡ് വിഭവങ്ങൾ ധാരാളം ലഭിക്കും.

 

ബ്യൂട്ടി പാർലറിൽ ഗോൾഡ് ഫേഷ്യൽ ചെയ്യുന്നതിന്റെ പകുതി തുകയേ സ്വർണ ബർഗർ കഴിക്കാൻ ചെലവഴിക്കേണ്ടതുള്ളു. ഇതിനൊടൊപ്പമാണ് ശിവ പുഷ്പം എന്നറിയപ്പെടുന്ന ശംഖു പുഷ്പം ഉപയോഗിച്ചുള്ള അംബ്രോസിയ  അഥവാ നീലചായ, ഇതിന് ദൈവത്തിന്റെ പാനിയം എന്നാണു വിളിപ്പേര്.

 

English Summary : Gold Wrapped Burger from Kollam, Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com