പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ബാർലി വെള്ളം വീട്ടിൽ തന്നെ തയാറാക്കാം
Mail This Article
×
ഓട്സ് പോലെ തന്നെയാണ് ബാർലിയും. പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മപ്രശ്നങ്ങൾ അകറ്റാനും ബാർലി വെള്ളം സ്ഥിരമായി കുടിക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചൂടുകാലത്ത് കുട്ടികൾക്ക് കൊടുക്കാവുന്ന ആരോഗ്യപാനിയമാണ് ബാർലിവെള്ളം. ആറു മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ബാർലി കുറുക്കിയോ വെള്ളമായോ കൊടുക്കാം. ബാർലിയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. ബാർലി ദഹിക്കാനും എളുപ്പമാണ്. ചൂടുകാലത്തു ബാർലി കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. ബാർലി വെള്ളം 6 മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം പല തവണ കൊടുക്കാം.
ബാർലി വെള്ളം ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ
- ബാർലി -1 ടേബിൾസ്പൂൺ
- വെള്ളം - 1 മുതൽ 2 കപ്പ് വരെ ആവാം
- പനം കൽക്കണ്ടം - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു കുക്കറിലേക്കു കഴുക്കിയ ബാർലിയും വെള്ളവും ആവശ്യത്തിന് മധുരവും ചേർക്കുക.
- ഇനി കുക്കർ അടച്ചു ഇടത്തരം തീയിൽ 4 -5 വിസിൽ വരുന്നത് വരെ വേവിക്കുക.
- ഗ്യാസ് ഓഫ് ചെയ്‌തു ചൂടാറിയതിനു ശേഷം മിക്‌സിയുടെ ചെറിയ ജാറിൽ ബാർലിയും വേവിച്ച വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
- ഇനി ഒരു അരിപ്പയിലൂടെ നന്നായി അരിച്ചെടുക്കുക.
- ബാർലി വെള്ളം റെഡി. ഇടയ്ക്ക് കുട്ടികൾക്ക് ഇത് കുടിക്കാൻ കൊടുക്കാം.
ബാർലി കൊണ്ട് കുറുക്ക് പൊടി ഉണ്ടാകുന്നതിനായി
ബാർലി - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ബാർലി നന്നായി കഴുകിയെടുത്തതിന് ശേഷം ഒരു പാനിൽ ആദ്യം ഉയർന്ന തീയിൽ 2 മിനിറ്റ് വറുക്കുക.
- ഇനി തീ ഇടത്തരം ആക്കി 4 - 5 മിനിറ്റ് വറുക്കുക.
- ബാർലിയിലെ ജലാംശം നന്നായി പോകണം.
- ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം നന്നായി ചൂടാറാൻ അനുവദിക്കുക.
- അതിനു ശേഷം മിക്‌സിയുടെ ചെറിയ ജാറിൽ നന്നായി പൊടിച്ചെടുക്കുക.
- ഇങ്ങനെ പൊടിച്ചു വെക്കുന്ന പൊടി 2 മാസം വരെ ഉപയോഗിക്കാവുന്നതാണ്.
- ഇനി കുറുക്ക് ഉണ്ടാക്കാൻ ഒരു ടേബിൾസ്പൂൺ പൊടിയും 1 കപ്പ് വെള്ളവും ചേർത്ത് ഇടത്തരം തീയിൽ വെച്ച് നന്നായി ഇളക്കുക. മധുരം വേണമെങ്കിൽ ചേർക്കാം .
- 5 -8 മിനുറ്റിൽ നന്നായി കട്ടിയായി വരുമ്പോൾ പഴച്ചാറുകളോ പച്ചക്കറി വേവിച്ചതോ ഉടച്ചത് ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.