കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കളർഫുൾ ജിംഗിൾ ചിക്കൻ
Mail This Article
×
കുട്ടികൾക്ക് ഇഷ്ടമുള്ള കൃത്രിമ നിറം ചേർക്കാത്ത വളരെ ഹെൽത്തി ആയിട്ടുള്ള ജിംഗിൽ ചിക്കൻ. രണ്ടു നിറത്തിലാണ് ഇവിടെ മസാലകൾ തയാറാക്കുന്നത്.
ചേരുവകൾ
- ചിക്കൻ - 500 ഗ്രാം
- മല്ലി ഇല - 1/2 കൈ പിടി
- പുതീനയില - 1/2 കൈ പിടി
- ചെറിയ ഉള്ളി -4
- പച്ചമുളക് -1
- പെരുംജീരകം -1/4 സ്പൂൺ
- കുരുമുളക് -1/2സ്പൂൺ
- തൈര് -2 സ്പൂൺ
- ഉപ്പ് -1 സ്പൂൺ
- നാരങ്ങ -1/2
- തൈര് -2സ്പൂൺ
- കോൺഫ്ളോർ -2 സ്പൂൺ
- മുട്ട -1
- കാശ്മീരി മുളക് പൊടി -1/2 സ്പൂൺ
തയാറാക്കുന്ന വിധം
1) താഴെ പറയുന്ന ചേരുവകൾ പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കുക
- മല്ലിയില - 1/2 കൈ പിടി
- പുതീന ഇല -1/2 കൈ പിടി
- ചെറിയ ഉള്ളി -4
- പച്ചമുളക് -1
- പെരുംജീരകം -1/4 സ്പൂൺ
- കുരുമുളക് -1/2സ്പൂൺ
- തൈര് -2 സ്പൂൺ
- ഉപ്പ് -1 സ്പൂൺ
- നാരങ്ങ -1/2
- തൈര് -2സ്പൂൺ
- കോൺ ഫ്ളോർ -2 സ്പൂൺ
- മുട്ട -1 അരച്ച് എടുത്ത പേസ്റ്റ് 250 ഗ്രാം ചിക്കനിൽ പുരട്ടി 20 മിനിറ്റ് നേരത്തേക്ക് വയ്ക്കുക.
2) ചുവന്ന നിറത്തിൽ ചിക്കൻ മാരിനേറ്റ് ചെയ്യുക മുകളിൽ പറഞ്ഞ അതെ പേസ്റ്റ് ചേർത്ത് 1/2 സ്പൂൺ കാശ്മീരി മുളക് പൊടി ചേർത്ത് കൊടുക്കുക, ഇതും 20 മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക
3) എണ്ണ തിളപ്പിക്കുക, രണ്ട് നിറത്തിൽ ഉള്ള ചിക്കനും വെവ്വേറെ പൊരിച്ചു എടുക്കുക.
English Summary: Chicken Fry Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.