സാറ ജോസഫ് എഴുതുന്നു: ‘പാവപ്പെട്ട അമ്മമാരും സഹോദരിമാരുമാണ്; സർക്കാർ അപഹസിക്കുന്നു; അവർക്ക് മുന്നിൽ ഇനി രണ്ടു വഴികൾ മാത്രം’

Mail This Article
സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്കിടയിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് അവരിൽ പലരും വലിയ കടബാധ്യതയിൽ പെട്ടിരിക്കുകയാണെന്നും ചിലരെങ്കിലും ജപ്തിഭീഷണിയിലാണെന്നുമാണ്. തങ്ങൾക്കു മുന്നിൽ രണ്ടു വഴികളേയുള്ളൂ എന്നാണ് അവർ പറഞ്ഞത്; ഒന്നുകിൽ ആത്മഹത്യ. അല്ലെങ്കിൽ, നിരാഹാരം കിടന്നുള്ള മരണം. സമൂഹം ശ്രദ്ധിക്കേണ്ട വാക്കുകളാണിത്. ഇപ്പോൾ സമരം 43 ദിവസം പിന്നിട്ടിരിക്കുന്നു. പലരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വന്നു. എന്നിട്ടും അവർ എന്തുകൊണ്ട് സമരം അവസാനിപ്പിക്കുന്നില്ല? അവർക്കു തിരികെപ്പോകേണ്ടത് ഏതു സാഹചര്യത്തിലേക്കാണ് എന്ന് അറിയാത്തതുകൊണ്ടാണ് ആ ചോദ്യം ചോദിക്കുന്നത്. അവർക്കു തിരികെപ്പോകേണ്ടത് വലിയ ദാരിദ്ര്യത്തിലേക്കും ബുദ്ധിമുട്ടുകളിലേക്കുമാണ്. അതുകൊണ്ടാണ് ഇത്രയും വെല്ലുവിളികൾ നേരിട്ട് അവർ സമരത്തിൽ തുടരുന്നത്. ആശമാരിൽ 50 ശതമാനത്തിലധികം പേരും ദലിത് വിഭാഗത്തിൽപ്പെട്ടവരാണ്. അവർ അടിസ്ഥാന ജാതി ആണ്, അടിസ്ഥാന വർഗം ആണ്. അവരെ അവഗണിച്ചുകൊണ്ടുള്ള ഒരു കാര്യവും ആരും ആലോചിക്കരുതായിരുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വം. കേന്ദ്രമാണോ കേരളമാണോ ഈ പ്രശ്നം