സിപിഎമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസിന് അത്യന്തം ആവേശത്തോടെയാണ് ഏപ്രിൽ 2ന് മധുരയിൽ കൊടി ഉയർന്നത്. കേരളത്തിൽനിന്നുള്ള 175 അംഗ പ്രതിനിധി സംഘത്തിനും നേതാക്കൾക്കും അവിടെ പ്രത്യേക പകിട്ടുണ്ട്. പക്ഷേ, മറ്റുള്ളവർക്ക് ആഹ്ലാദിക്കാനോ അഭിമാനിക്കാനോ ഒന്നുമില്ല. രാഷ്ട്രീയവും സംഘടനാപരവുമായ മാന്ദ്യം അവരെ ചൂഴ്ന്നുനിൽക്കുന്നു. കേരളത്തിനു പുറത്ത് തുടർച്ചയായി പാർട്ടി പിന്നോട്ടുപോകുന്നതുതന്നെ കാരണം. സിപിഎമ്മിന്റെ ദേശീയ സമ്മേളനം ദേശീയ മാധ്യമശ്രദ്ധതന്നെ ആകർഷിക്കുന്നില്ല. തുടർച്ചയായ ഈ തിരിച്ചടി എന്തുകൊണ്ടെന്ന പരിശോധനയാണ് സമ്മേളനത്തിന്റെ മുഖ്യ അജൻഡ‍. കണ്ണൂരിലെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം യാഥാർഥ്യബോധത്തോടെയുള്ളതാണെന്നു പാർട്ടി അവകാശപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് നിരന്തരം തോൽക്കുന്നു? സമരമുഖങ്ങളിലും പിന്തള്ളപ്പെടുന്നു? സമ്മേളനത്തിൽ ഇന്നലെ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന രേഖ ഇതിനെ

loading
English Summary:

CPM's 24th Party Congress in Madurai: CPM Facing Significant Challenges and Questions its Future Strategy and Highlights Party's Struggles Outside Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com