വനിതകൾക്ക് സമത സ്വർണ വായ്പയുമായി കെ.എസ്.എഫ്. ഇ

Mail This Article
വനിതാദിനത്തിൽ വനിതകൾക്കായി കെ.എസ്.എഫ്. ഇ പ്രത്യേക സ്വർണ വായ്പ. 'സമത സ്വർണപ്പണയ വായ്പ'യാണ് കെ.എസ്.എഫ്.ഇ യുടെ വനിതാദിന സമ്മാനം.
100 പേർക്ക് സ്വർണസമ്മാനം
വായ്പയെടുക്കുന്ന വനിതകളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഒരു ഗ്രാം വീതമുള്ള സ്വർണ നാണയം പ്രത്യേക സമ്മാനമായി നൽകും.
കുറഞ്ഞ വായ്പ 25000 രൂപ
ഈ പദ്ധതിയനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ വായ്പത്തുക 25000 രൂപയാണ്. 8.9 % മാണ് പലിശനിരക്ക്. കെ.എസ്.എഫ്. ഇ യിൽ നിലവിലുള്ള ജനമിത്രം സ്വർണ പണയ വായ്പ ഉപയോഗിച്ച് 25000 രൂപയോ അതിൽ കൂടുതലോ വായ്പ എടുക്കുന്ന വനിതകളെയും സമ്മാനത്തിനു പരിഗണിക്കും.
സമത വായ്പ മാർച്ച് 31 വരെ
മാർച്ച് 31 വരെയാണ് സമതാ വായ്പ നടപ്പിലാക്കുക. കെ.എസ്.എഫ്. ഇ യുടെ വനിതാ ശാഖയും ഇന്ന് ആരംഭിക്കും. തൃശൂർ രാമവർമപുരം ശാഖയാണ് ആദ്യ വനിതാ ശാഖയായി പ്രഖ്യാപിക്കുന്നത്. നാളെ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
English Summary : KSFE Launched Samatha Gold Loan for Ladies