ADVERTISEMENT

ആലപ്പുഴ∙ ‌പൊള്ളുന്ന ചൂടിനെ മറികടക്കാൻ കേരളം കുട പിടിച്ചതോടെ കുട വിപണിയിൽ വൻ കുതിപ്പ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വേനൽക്കാലത്ത് ഓൺലൈൻ വിൽപനയിൽ മാത്രം 20% വർധനയുണ്ടായെന്നാണ് കുട നിർമാതാക്കൾ പറയുന്നത്. ഓഫ്‌ലൈൻ വിപണിയിലും വിൽപന കുത്തനെ കൂടി. സാധാരണ മഴക്കാലത്തു ജൂണിലാണു കുടകൾക്ക് ആവശ്യക്കാരേറുന്നത്. ഇത്തവണ ഫെബ്രുവരി മുതൽ വേനൽക്കാല വിൽപനയിൽ പതിവിനെക്കാളേറെ കുതിപ്പുണ്ടായി. 

400– 450 രൂപ വിലയുള്ള കുടകൾക്കാണ് ആവശ്യക്കാർ ഏറെയും. 700 രൂപ വരെ വിലവരുന്ന കുടകൾക്കു വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്. 

അൾട്രാവയലറ്റ് രശ്മികൾ പ്രതിരോധിക്കുന്ന യുപിഎഫ് 40 പ്ലസ് റേറ്റിങ് ഉള്ള തുണി ഉപയോഗിച്ചുള്ള കുടകൾക്കു ഡിമാൻഡുണ്ട്. മിനി യുപിഎഫ് എന്ന 5 മടക്ക് കുടയ്ക്ക് 620 രൂപ മുതലാണു വില. 

കുട വേഗം നശിക്കുന്നു 

അന്തരീക്ഷ താപനിലയിലെ വർധന കാരണം കുടകൾ വേഗം നശിക്കുന്നു. ഹോട്ടലുകളിലും പാർക്കുകളിലും ഉപയോഗിക്കുന്ന വലിയ ഔട്ഡോർ കുടകളിലാണ് ഈ മാറ്റം പ്രകടം. 7–8 വർഷം വരെ കേടുകൂടാതെ നിന്നിരുന്ന അക്രിലിക് ഫാബ്രിക് കുടകൾ ഇപ്പോൾ 5 വർഷം ആകുമ്പോഴേക്കും കേടാകുന്നു. രണ്ടു വർഷത്തോളം ഈടു നിന്നിരുന്ന പോളിയസ്റ്റർ ഫാബ്രിക് കുടകൾ ഇപ്പോൾ ഒരു വർഷത്തോളം മാത്രമേ ഈട് നിൽക്കുന്നുള്ളൂ. അക്രിലിക് ഫാബ്രിക് കുടകൾക്കു പോളിയസ്റ്റർ ഫാബ്രിക് കുടകളെക്കാൾ അ‍ഞ്ചിരട്ടി വിലയുള്ളതിനാൽ പോളിയസ്റ്റർ കുടകൾക്കാണു വിൽപന കൂടുതൽ. 

English Summary:

Big boom in the umbrella market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com