ബ്രെയില്‍ ലിപിയില്‍ ഇന്‍ഷുറന്‍സ് പോളിസിയുമായി സ്റ്റാർ ഹെല്‍ത്ത്
Mail This Article
കാഴ്ച പരിമിതര്‍ക്കും അന്ധരായവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ സഹായിക്കുന്നതിനായി ബ്രെയില്‍ ലിപിയില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ഇൻഷുറൻസ്.
ഇതിലൂടെ 34 ദശലക്ഷം വരുന്ന ഇന്ത്യയിലെ കാഴ്ച പരിമിതര്‍ക്ക് വരുമാനം നേടാനുള്ള അവസരം കൂടിയാണ് സ്റ്റാര്‍ ഹെല്‍ത്ത് ഒരുക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കി കമ്പനിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍റുമാരാക്കും. അവര്‍ക്ക് ഇണങ്ങുന്ന സാഹചര്യത്തില്‍ ജോലിയെടുക്കാനാകും എന്നതാണ് നേട്ടം.
കാഴ്ച പരിമിതിയുള്ള സംരംഭകനും ബോളന്‍റ് ഇന്‍ഡസ്ട്രീസ് സഹ സ്ഥാപകനും ചെയര്‍മാനും വ്യവസായിയുമായ ശ്രീകാന്ത് ബോള, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ആനന്ദ് റോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അംഗ പരിമിതരായവരുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് 'സ്പെഷ്യല്‍ കെയര്‍ ഗോള്‍ഡ്' പോളിസി. അത്യാവശ്യമുള്ളതും എന്നാല്‍ അവഗണിക്കപ്പെടുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പരിഹാരമാണ് ഈ പോളിസി.
നാഷണല്‍ അസോസിയേഷന്‍ ഓഫ് ദി ബ്ലൈന്‍ഡുമായി സഹകരിച്ചാണ് സ്പെഷ്യല്‍ കെയര്‍ ഗോള്‍ഡ് പോളിസിയുടെ ബ്രെയില്‍ ഡോക്യുമെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. 40 ശതമാനവും അധിലധികവും അംഗ പരിമിതരായ വ്യക്തികളുടെ ആരോഗ്യ കവറേജ് പോളിസി വാഗ്ദാനം ചെയ്യുന്നു.