ADVERTISEMENT

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച് ഐപിഎൽ പ്ലേഓഫ് ഉറപ്പിച്ച ശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നടത്തിയ ആഘോഷ പ്രകടനത്തിനു വിമർശനം. മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡുവാണ് ആർസിബിയുടെ ആഘോഷത്തിനെതിരെ രംഗത്തെത്തിയത്. ബെംഗളൂരു താരങ്ങളുടെ ആഘോഷം നീണ്ടതോടെ ഷെയ്ക് ഹാൻഡ് നൽകാതെ എം.എസ്. ധോണി ഗ്രൗണ്ട് വിട്ടത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം കൂടിയായ അംബാട്ടി റായുഡുവിന്റെ പ്രതികരണം.

‘‘ആർസിബി ഇപ്പോൾ തന്നെ ഐപിഎൽ വിജയിച്ചെന്നു തോന്നുന്നു. അങ്ങനെയായിരുന്നു അവരുടെ ആഘോഷങ്ങൾ. ബെംഗളൂരു നഗരത്തിലെ റോഡുകളിൽ മുഴുവൻ ആർസിബി ആരാധകരായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ട്രോഫികളിലൊന്ന് ആർസിബിക്ക് കൊടുക്കണം. ബെംഗളൂരു അതുമായി നഗരത്തിൽ പരേഡ് ചെയ്യും.’’– റായുഡു ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പരിഹസിച്ചു.

അതേസമയം ചെന്നൈയുടെ തോല്‍വി അംഗീകരിക്കാനാകാതെയാണ് റായുഡു ഇതൊക്കെ പറയുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത വരുൺ ആരോൺ തിരിച്ചടിച്ചു. ചെന്നൈയെ ബെംഗളൂരു പുറത്താക്കിയത് അംഗീകരിക്കാൻ തയാറാകണമെന്നും വരുൺ ആരോൺ പ്രതികരിച്ചു. 27 റൺസ് വിജയമാണ് മത്സരത്തിൽ ആര്‍സിബി സ്വന്തമാക്കിയത്. യഷ് ദയാൽ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് എടുത്തിരുന്നെങ്കില്‍ ചെന്നൈയ്ക്ക് നെറ്റ് റൺറേറ്റിന്റെ കരുത്തിൽ പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു.

എന്നാൽ ഏഴു റൺസ് നേടാൻ മാത്രമാണു ചെന്നൈയ്ക്കു സാധിച്ചത്. ഇതോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനക്കാരായി ബെംഗളൂരു പ്ലേഓഫിലെത്തി. വിജയത്തിനു ശേഷം ആർസിബി താരങ്ങളും ആരാധകരും വലിയ ആഘോഷങ്ങളാണ് നടത്തിയത്. ബെംഗളൂരു നഗരത്തിൽ പലിയടത്തും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. രാത്രി ഏറെ വൈകിയിട്ടും സ്റ്റേഡിയത്തിനു ചുറ്റും ആർസിബി ആരാധകരുടെ വലിയ തിരക്കായിരുന്നു.

English Summary:

Ambati Rayudu slams RCB's celebrations after victory against CSK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com