ADVERTISEMENT

സാവോ പോളോ ∙ മത്സരശേഷം കളിക്കാരന്റെ മുഖത്തിടിച്ച പരിശീലകനെ ബ്രസീൽ ക്ലബ് പുറത്താക്കി. ഫ്ലാമെൻഗോയുടെ സഹപരിശീലകൻ പാബ്‌ലോ ഫെർണാണ്ടസാണ് ടീമിലെ പ്രമുഖ താരത്തിന്റെ മുഖത്തിടിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ബ്രസീൽ ദേശീയ ടീമിൽ കളിച്ച പെദ്രോയാണ് പരാതിക്കാരൻ.

കഴിഞ്ഞ ദിവസം ഡ്രസിങ് റൂമിൽ വച്ച് അസിസ്റ്റന്റ് കോച്ച് തന്റെ മുഖം ഇടിച്ചു ചളുക്കിയെന്നു പെദ്രോ സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു. പൊലീസിൽ പരാതിയും നൽകി. പെദ്രോയുടെ പരാതിയെത്തുടർന്ന് ഫെർണാണ്ടസിനെ ക്ലബ് പുറത്താക്കുകയും ചെയ്തു.

English Summary: Flamengo assistant coach Pablo Fernandez punched player Pedro's face

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com