കായികതാരങ്ങൾ 371, മറ്റുള്ളവർ 191; ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിന് കേരളത്തിൽനിന്ന് ജംബോ ടീം!
Mail This Article
കൊച്ചി ∙ ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിൽ നിന്ന് 371 കായിക താരങ്ങൾ പങ്കെടുക്കും. ഒഫിഷ്യലുകളും പരിശീലകരുമായി 191 പേർ ഉൾപ്പെടെ 562 പേരാണു കേരള സംഘത്തിലുള്ളത്. മുൻ നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യറാണു സംഘത്തലവൻ. കേരള ടീമിന്റെ ക്യാപ്റ്റനെ നിശ്ചയിച്ചിട്ടില്ല. ഉത്തരാഖണ്ഡിലെ വിവിധ വേദികളിലായാണു ഗെയിംസ് മത്സരങ്ങൾ. ഉദ്ഘാടനം നടക്കുന്ന ഡെറാഡൂണിലെ വേദിയിലേക്ക് എല്ലാ കായിക താരങ്ങളുമെത്തില്ല.
ദീപ് ജലാവോ...
ദേശീയ ഗെയിംസിനെത്തുന്ന കായിക താരങ്ങളെ വരവേൽക്കാൻ ഉത്തരാഖണ്ഡിലെ വീടുകളിൽ മൺചെരാതുകൾ തെളിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമിയുടേതാണു നിർദേശം. വീടുകളിൽ മൺചെരാതുകൾ തെളിക്കാനും എൽഇഡി വിളക്കുകൾ കൊണ്ട് അലങ്കരിക്കാനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.