സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ്, വൈറലായി ചിത്രങ്ങൾ
Keerthy Suresh

Mail This Article
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം കീർത്തി സുരേഷിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കൂൾ ലുക്കിലുള്ള കീർത്തിയുടെ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്. ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് താരമെത്തിയത്.
ബ്ലാക്ക് ഷർട്ടും ലൂസ് പാന്റുമാണ് പെയർ ചെയ്തത്. ഷർട്ടിലും പാന്റിലും ഒരേ പാറ്റേണിലുള്ള വെളുപ്പും ചുവപ്പും ലൈൻ ഡിസൈൻ ചെയ്തു. ഗോൾഡൻ നിറത്തിലുള്ള നെക്ലേസും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്.

കണ്ണിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. സ്മോക്കി ഐസും കട്ടിയുള്ള പുരികങ്ങളും കീർത്തിയെ സ്റ്റൈലിഷാക്കി. ന്യൂഡ് ലിപ്സ്റ്റിക് ഫോളോ ചെയ്തു.

‘മാമനൻ’ എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്.